Connect with us

kerala

വെല്ലുവിളികളില്‍ പതറാതെയാണ് മുസ്‌ലിം ലീഗ് വളര്‍ന്നത്: പി കെ കുഞ്ഞാലിക്കുട്ടി

വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

രാജ്യം ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലമാണിതെന്നും എന്നാല്‍ ഇതിലും വലിയ വെല്ലുവിളികളെ നേരിട്ട് തന്നെയാണ് പിതാമഹന്മാര്‍ സംഘടനയെ ഈ മണ്ണില്‍ വളര്‍ത്തിയതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെല്ലുവിളികളില്‍ പതറാതെയാണ് മുസ്‌ലിം ലീഗ് വളര്‍ന്നത്. മതേതരത്വവും ബഹുസ്വരതയും മൂല്യങ്ങളായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഈ യാത്ര തുടരും. സമുദായ സമുദ്ധാരണവും ബഹുസ്വര സമൂഹത്തില്‍ സ്വീകരിക്കേണ്ട സമീപനങ്ങളും എന്തായിരിക്കണം എന്ന് മുസ്‌ലിം ലീഗിന് കൃത്യമായ ധാരണയുണ്ട്. മുസ്‌ലിം ലീഗ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ആര്‍ക്കും കാണാവുന്നതാണ്.

സ്വാതന്ത്ര്യത്തിന് മുമ്പുള്ള ചൂഷണത്തിന്റെ നാളുകള്‍ക്ക് ശേഷം സമുദായത്തിന് അവഗണനയുടെ നാളുകളാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഖാഇദെ മില്ലത്ത് മുസ്ലിംലീഗിന് രൂപം നല്‍കിയത്. ആ മുസ്‌ലിം ലീഗാണ് പില്‍ക്കാലത്ത് ചരിത്രം സൃഷ്ടിച്ചത്. മുസ്‌ലിം ലീഗിന്റെ ആശയത്തോട് കിടപിടിക്കുന്ന ഒരു ആശയധാര പിന്നീട് ആര്‍ക്കും ഇന്ത്യയില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുസ്‌ലിം ലീഗ് അതേ പ്രൗഢിയോടെ നിലനില്‍ക്കുന്നത് അത് കൊണ്ടാണ്. വര്‍ഗീയതയും തീവ്രവാദവുമായി പലരും പല പാര്‍ട്ടികളുണ്ടാക്കി ശ്രമിച്ച് നോക്കിയെങ്കിലും അതെല്ലാം പരാജയപ്പെട്ടതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ഓവര്‍സിയര്‍ പിടിയില്‍

കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തുകയായിരുന്നു.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ഓവര്‍സിയര്‍ അറസ്റ്റില്‍. കോര്‍പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പൊന്നുരുന്നിയില്‍ വെച്ച് വിജിലന്‍സ് സംഘം പിടികൂടിയത്.

കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്.

Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഒന്നാം പ്രതി തസ്ലീമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി തസ്ലീമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെ അറസ്റ്റ് ചെയ്തത്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു. കൂടാതെ, തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്‌സൈസിന് ലഭിച്ചിരുന്നു

തസ്‌ലീമക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തതായും കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു.

 

 

Continue Reading

kerala

കണ്ണൂര്‍ ഇരിട്ടിയിലെ യുവതിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

കണ്ണൂര്‍ ഇരിട്ടിയിലെ പായം സ്വദേശി സ്‌നേഹ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജിനീഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യപ്രേരണ കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഭര്‍ത്താവും വീട്ടുകാരും യുവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് സ്‌നേഹയുടെ കുടുംബം ആരോപിച്ചിരുന്നു.

തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കുമാണെന്ന്് സ്‌നേഹയുടെ ആത്മഹത്യ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭാര്യയുടെ മേലുള്ള സംശയം തുടക്കത്തിലുണ്ടായിരുന്നെങ്കിലും കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിലും സ്‌നേഹയെ ഉപദ്രവിച്ചെന്നാണ് പരാതി. തുടര്‍ന്ന് സ്ത്രീധനമായി നല്‍കിയ സ്വര്‍ണം കുറഞ്ഞുപോയി എന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ഒത്തുതീര്‍പ്പാക്കപ്പെട്ടതോടെ ഈ മാസം 15ന് ഉളിക്കല്‍ പൊലീസിലും സ്‌നേഹ പരാതി നല്‍കിയിരുന്നു.

Continue Reading

Trending