X

മുസ്‌ലിംലീഗ്, യൂത്ത്‌ലീഗ് നേതാക്കളും സ്ഥാനാര്‍ഥികളും വോട്ടു ചെയ്തു

മലപ്പുറം: മുസ്‌ലിം ലീഗ് നേതാക്കള്‍ പാണക്കാട് സി.കെ.എം.എം.എല്‍.പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ 97 ാം നമ്പര്‍ ബൂത്തിലും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി 97 എ ബൂത്തിലും ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ 95 ാം നമ്പര്‍ ബൂത്തിലുമാണ് വോട്ട് ചെയ്തത്. വോട്ടിങ് മെഷീന്‍ തകരാറയതിനെ തുടര്‍ന്ന് സാദിഖലി തങ്ങള്‍ 1.30 മണിക്കൂറോളം ബൂത്തില്‍ കാത്തിരുന്നു. തുടര്‍ന്ന് മെഷീന്‍ മാറ്റി വെച്ചതിന് ശേഷമാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വലിയ വിജയപ്രതീക്ഷയുണ്ടെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ട് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. അവസാനഘട്ടത്തില്‍ മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാണെന്നും യു.ഡി.എഫ് തരംഗമുണ്ടെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 80 മുതല്‍ 85 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജില്ലയിലെ 16 മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും പ്രചരണത്തിലെ മുന്‍തൂക്കം ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മലപ്പുറം ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എംപി അബ്ദുസമദ് സമദാനി രാവിലെ കോട്ടക്കല്‍ കുറ്റിപ്പുറം ആമപ്പാറ എഎംയുപി സ്‌കൂളില്‍ വോട്ട് ചെയ്തു.

പെരിന്തല്‍മണ്ണ യുഡിഎഫ് സ്ഥാനാര്‍ഥി നജീബ് കാന്തപുരം കുടുംബത്തോടൊപ്പം രാവിലെ കാന്തപുരം ഗവ. എല്‍പി സ്‌കൂളിലെ 170 എ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

മലപ്പുറം നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പി.ഉബൈദുള്ള ആനക്കയം ജി.യു.പി സ്‌കൂളില്‍ ബൂത്ത് നൂറ്റിമുപ്പത്തിയാറില്‍ വോട്ട് രേഖപ്പെടുത്തി.

പാറക്കൽ അബ്ദുല്ല ഏറാമല മാരാങ്കണ്ടി എംഎൽപി സ്ക്കൂൾ 26 ബൂത്തിൽ വോട്ട് ചെയ്തു

വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എയും, കളമശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വി.ഇ അബ്ദുൽ ഗഫൂറും കൊങ്ങോര്‍പ്പിള്ളി ഗവ.എച്ച്.എസ്.എസിലെ 45ാം നമ്പര്‍ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

മങ്കട മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി മഞ്ഞളാംകുഴി അലി

താനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പികെ ഫിറോസ്

web desk 1: