X

മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി ജനുവരി 21ന് കോഴിക്കോട്

കോഴിക്കോട്: വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി 2023 ജൂലൈ 1ന് ആരംഭിച്ച ക്യാമ്പയിന്‍ 2024 ജനുവരി 21 ന് ഞായറാഴ്ച്ച കോഴിക്കോട്ട് മഹാറാലിയോട് കൂടി സമാപിക്കും.

ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ തകര്‍ത്ത് വെറുപ്പിന്റെ പ്രചാരകരായി മാറുന്ന കേന്ദ്ര സര്‍ക്കാറിന്റെയും അഴിമതിയും ജനദ്രോഹവും മുഖമുദ്രയാക്കിയ കേന്ദ്രകേരള ഭരണകൂടങ്ങളുടെയും പൊള്ളത്തരങ്ങള്‍ക്കെതിരെ ജന രോഷമുയര്‍ത്താനാണ് ക്യാമ്പയിന്‍ ലക്ഷ്യം വെച്ചത്.

ശാഖാതലങ്ങളില്‍ യൂത്ത് മീറ്റ്, പഞ്ചായത്ത് തലത്തില്‍ പ്രതിഭാ ഫെസ്റ്റ്, മണ്ഡലം തലത്തില്‍ സ്മൃതി വിചാരം, യുവോത്സവം പരിപാടികള്‍ നടത്തി. തുടര്‍ന്ന് 14 ജില്ലകളിലും ആയിരക്കണക്കിന് പ്രവര്‍ത്തകന്‍മാരെ പങ്കെടുപ്പിച്ച് യൂത്ത് മാര്‍ച്ചുകള്‍ നടത്തിയതിന് ശേഷമാണ് ക്യാമ്പയിന്‍ സമാപനമായി മഹാറാലി നടത്തുന്നത്.

ജനുവരി 21 ന് ഞായറാഴ്ച്ച കോഴിക്കോട് സ്വപ്നനഗരിയില്‍ നിന്നും വൈകു 3 മണിക്ക് മഹാറാലി ആരംഭിക്കും. വൈകിട്ട് അഞ്ച് മണിയോടെ കടപ്പുറത്ത് റാലി സമാപിച്ച് പൊതുസമ്മേളനം ആരംഭിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ തെലുങ്കാന സംസ്ഥാന പഞ്ചായത്തിരാജ് & ചൈല്‍ഡ് ഡവലപ്പ്‌മെന്റ് വകുപ്പ് മന്ത്രി ധന്‍സാരി അനസൂയ സീതക്ക മുഖ്യാതിഥിയാവും. കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുസ്‌ലിം ലീഗ് ദേശീയസംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.

മഹാറാലിയോടനുബന്ധിച്ച് മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ്ഗാര്‍ഡ് സ്‌പെഷ്യല്‍ റസ്‌ക്യു ടീമിന്റെയും ബാന്റ് ടീമിന്റെയും പാസിംഗ് ഔട്ട് പരേഡും നടക്കും.

webdesk14: