Connect with us

kerala

ശബ്ദിക്കുന്നവരുടെ വായമൂടിക്കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് പ്രതിഷേധ ജ്വാല

നാളെ (മാർച്ച്‌ 26, ഞായറാഴ്ച) രാത്രി 10മണിക്ക് കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും

Published

on

കോഴിക്കോട് : രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തുള്ള സംഘ് പരിവാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധ ജ്വാല തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും പറഞ്ഞു. ശബ്ദിക്കുന്നവരുടെ വായ മൂടിക്കെട്ടുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധം വന്‍ വിജയമാക്കാനും പ്രതിഷേധത്തില്‍ കണ്ണിചേരാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

പ്രതിഷേധ ജ്വാല നാളെ (മാർച്ച്‌ 26, ഞായറാഴ്ച) രാത്രി 10മണിക്ക് കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്നും നീക്കം ചെയ്ത നടപടി അങ്ങേയറ്റം ജനാധിപത്യ ധ്വംസനമാണെന്നും പ്രതിഷേധിക്കുന്നവരെ ഇല്ലായ്മ ചെയ്തുള്ള പ്രതിപക്ഷ രഹിത പാര്‍ലിമെന്റ് സ്വപ്നം കാണുകയാണ് ബിജെപിയെന്നും തങ്ങളും ഫിറോസും തുടര്‍ന്നു. സംഘ്പരിവാറിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ യൂത്ത്‌ലീഗും പങ്ക്‌ചേരുകയാണെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

kerala

ദളിത് യുവാവിനെ വലിച്ചിഴച്ച് ഇറക്കിവിട്ടതിനെ തുടർന്ന് തമിഴ്നാട്ടിൽ ഒരു ക്ഷേത്രം കൂടി പൂട്ടി

ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.

Published

on

ദളിത് യുവാവിനെ ഇറക്കിവിട്ട ക്ഷേത്രം തമിഴ്നാട് റവന്യു വകുപ്പ്. താത്ക്കാലികമായി പൂട്ടി കരൂർ ജില്ലയിലെ കടവൂരിനടുത്ത് വീരണംപട്ടിയിലെ ശ്രീ കാളിയമ്മൻ ക്ഷേത്രമാണ് പൂട്ടിയത്. ക്ഷേത്രത്തിൽപ്രവേശിച്ച ദളിത് വിഭാഗത്തിൽപെട്ട ഒരാളെ ഉയർന്ന ജാതിയിൽ പെട്ട ഒരാൾ വലിച്ചിഴച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.ജാതി വിവേചനം നേരിട്ടതായും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിച്ചതിനെ തുടർന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ക്ഷേത്രം താൽക്കാലികമായി അടച്ചത്.

Continue Reading

kerala

പള്ളി ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു.

Published

on

പത്തനംതിട്ട സീതത്തോട് സെന്‍റ് മേരീസ് മലങ്കര പള്ളി ഓഡിറ്റോറിയത്തിൽ ഓടി കയറിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സീതത്തോട് മാർക്കറ്റ് ജംഗ്ഷനിലുള്ള സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പന്നിയെ വെടി വച്ച് കൊല്ലാൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് പി ആർ പ്രമോദ് ഉത്തരവിട്ടു. പതിനൊന്നേ മുക്കാലോടെ ഓഡിറ്റോറിയത്തിന്റെ ഷട്ടറിനിടയിലൂടെ പഞ്ചായത്തിന്റെ പാനൽ ലിസ്റ്റിൽ ഉള്ള ഷൂട്ടർ അഭി ടി. മാത്യു പന്നിയെ വെടി വച്ചു കൊന്നു

Continue Reading

kerala

ചരിത്രനേട്ടവുമായി മലയാളിതാരം ശ്രീശങ്കർ ; ഡയമണ്ട് ലീഗ് ലോങ്ജംപിൽ വെങ്കലം

ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്

Published

on

പാരീസ് ഡയമണ്ട് ലീഗ് ലോങ് ജംപിൽ വെങ്കലം നേടി മലയാളി താരം എം. ശ്രീശങ്കർ.മൂന്നാമത്തെ ശ്രമത്തിൽ 8.09 മീറ്റർ ചാടിയാണ് ശ്രീശങ്കർ മെഡൽ നേട്ടം കൈവരിച്ചത്.ജംപ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ.ഡയമണ്ട് ലീഗിൽ ശ്രീശങ്കർ മത്സരിക്കുന്നത് രണ്ടാം തവണയാണ്.

Continue Reading

Trending