Connect with us

kerala

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ എം.വി ഗോവിന്ദനും വിമർശനം

മൈക്ക് ഓപ്പറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ മാതൃകാപരമല്ലെന്നുമാണ് പ്രവർത്തകരുടെ പ്രധാന വിമർശനം. 

Published

on

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന് വിമർശനം. തൃശൂരിൽ നടന്ന ജാഥയിൽ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. മൈക്ക് ഓപ്പറേറ്റോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്നും ഇത്തരത്തിലുള്ള കാര്യങ്ങൾ മാതൃകാപരമല്ലെന്നുമാണ് പ്രവർത്തകരുടെ പ്രധാന വിമർശനം.

പാർട്ടിയിലെ മേൽത്തട്ടിലേയും താഴ്ത്തട്ടിലേയും ജനപ്രതിനിധികൾക്ക് ഇരട്ട നീതിയാണെന്നും വിമർശനമുയർന്നു. എംഎൽഎൽമാരായ എം വി ​ഗോവിന്ദനും വി ജോയിയ്ക്കും സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ആകാം. എന്നാൽ പഞ്ചായത്ത് അം​ഗമായ വ്യക്തിക്ക് ലോക്കൽ സെക്രട്ടറി ആകാൻ സാധിക്കില്ലെന്നത് എന്ത് നീതിയാണെന്നും പ്രതിനിധികൾ ചോ​ദിച്ചു. കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ നടത്തിയ മരപ്പട്ടി പരാമർശത്തിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി.

ഇന്നലെ വൈകുന്നേരം നടന്ന പ്രതിനിധി സമ്മേളനത്തിലെ ചർച്ചയിലാണ് വലിയ വിമർശനങ്ങളുയർന്നത്. സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജനും എംഎൽഎ മുകേഷിനെതിരെയും വിമർശനമുണ്ടായി. പാർലമെന്റ് തെരഞ്ഞെടുപ്പ് ദിനത്തിലെ ഇപി ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും പ്രകാശ് ജാവേദ്ക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട ഇപിയുടെ വെളിപ്പെടുത്തലും തിരിച്ചടിയായെന്നാണ് വിമർശനം ഉയര്‍ന്നത്.

ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്ന് സമ്മേളനത്തിലെ പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. എം മുകേഷ് എംഎൽഎയുടെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തെ കൊല്ലത്തെ പ്രതിനിധികൾ രൂക്ഷ ഭാഷയിലാണ് വിമർശിച്ചത്.

ആരുടെ നിർദ്ദേശപ്രകാരമാണ് മുകേഷിനെ സ്ഥാനാർഥിയാക്കിയതെന്ന് പ്രതിനിധികൾ ചോദിച്ചു. രാത്രികാലങ്ങളിൽ മുകേഷ് പ്രചാരണത്തിന് എത്തിയില്ല. പാർട്ടിയുമായി സഹകരിക്കുന്ന രീതി മുകേഷിനില്ലെന്നും വിമർശനമുയർന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മഴക്കാലത്തെ നേരിടാന്‍ കൊച്ചി നഗരം തയ്യാറായിട്ടില്ല’; റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി

മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. എം.ജി റോഡിന്റെ അവസ്ഥയെക്കുറിച്ചും, ഫുട്പാത്തിലെ സ്ലാബുകള്‍ പോലും മാറ്റത്തതിനെ കുറിച്ചും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. മഴക്കാലത്തെ നേരിടാന്‍ നഗരം തയ്യാറായിട്ടില്ലെന്നും പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

മുല്ലശ്ശേരി കനാലടക്കമുള്ളവയുടെ പണി പൂര്‍ത്തിയായിട്ടില്ല. മഴക്കാലത്ത് അവിടെ എന്താന്ന് സംഭവിക്കുക എന്നറിയില്ല. എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി പറഞ്ഞു.

മഴക്കാല പൂര്‍വശുചീകരണം, റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. നടപ്പാതകളുടെ പണി എന്ന് പുര്‍ത്തിയാക്കുമെന്ന് അറിയിക്കണം. നടപ്പാതകളുടെ പണികള്‍ മെയ് 30 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Continue Reading

kerala

റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

Published

on

വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. എടക്കല്‍ ഗുഹയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കുറുവ, കാന്തന്‍പാറ, പൂക്കോട്, കര്‍ളാട് കേന്ദ്രങ്ങളിലെ ബോട്ടിങ് നിര്‍ത്തിവെച്ചു. പാര്‍ക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെങ്കിലും ജില്ലയിലെ എല്ലാ സാഹസിക വിനോദങ്ങളും ജലവിനോദങ്ങളും കര്‍ശനമായി നിരോധിച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു.

ജലനിരപ്പ് ഉയരുന്നതിനാല്‍ കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ മെയ് 21 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മറ്റൊരു അറിയിപ്പ് കൂടാതെ തുറന്ന് ജലവിതാനം ക്രമീകരിക്കും. വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ: പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ തുറക്കും

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും.

Published

on

കണ്ണൂര്‍ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 10 മണിക്ക് തുറക്കും. പഴശ്ശി ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഈ വിവരം അറിയിച്ചത്. ഇക്കാര്യത്തില്‍ ഇനിയൊരു മുന്നറിയിപ്പുണ്ടാകില്ലെന്നും വളപട്ടണം പുഴയുടെ ഇരുകരകളിലും താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

മേയ് അവസാനത്തോടെ കാലവര്‍ഷം ആരംഭിക്കുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാലുമാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.

Continue Reading

Trending