X

ബൈക്കില്‍ കുട്ടികളുമൊത്തുള്ള യാത്ര; കേന്ദ്ര തീരുമാനം വരുന്നത് വരെ പിഴയീടാക്കില്ല

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ കൂട്ടിയുമൊത്തുള്ള യാത്ര ചെയ്യുന്നതില്‍ പിഴ ഈടാക്കുന്നതില്‍ വന്‍ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ നിയമത്തില്‍ ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. 12 വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം.

അതുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതു വരെ കുട്ടികളുമൊത്തുള്ള യാത്രക്ക് പിഴ ഈടാക്കേണ്ടെന്നും ഗതാഗതവകുപ്പ് തീരുമാനിച്ചു. എ.ഐ ക്യാമറ വന്ന സാഹചര്യത്തില്‍ ചെറിയ കുട്ടികളുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പിഴ അടക്കേണ്ടി വരുമെന്ന നിയമത്തിനെതിരെ വലിയ രീതിയില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉര്‍ന്നിരുന്നു. ഇതിന് ശേഷമാണ് നിയമത്തില്‍ ഇളവ് കൊണ്ടുവരുന്ന കാര്യം പരിഗണിച്ചത്.

webdesk14: