തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവെച്ചു. വാഹനങ്ങളിലെ കൂളിംഗ്, ഫിലിം, കര്‍ട്ടന്‍ എന്നിവ പരിശോധിക്കുന്നതാണ് നിര്‍ത്തിവെച്ചത്.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തുകയും പിഴഈടാക്കുകയും ചെയ്തിരുന്നു.
സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഓപ്പറേഷന്‍ സ്‌ക്രീന്‍ നിര്‍ത്തിവെക്കാന്‍ ഗതാഗത കമ്മീഷണറാണ് ഉത്തരവിട്ടത്. നേരത്തെയുണ്ടായിരുന്ന വാഹന പരിശോധന തുടരുമെന്നും അറിയിച്ചു.അതേസമയം, നിയമം കര്‍ശനമായി നടപ്പിലാക്കുമ്പോഴും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം കര്‍ട്ടന്‍ മാറ്റാത്തത് വലിയ വിവാദമായിരുന്നു.
Be the first to write a comment.