Connect with us

Culture

എഴുത്തുകാരെ നിശബ്ദരാക്കാന്‍ അനുവദിക്കില്ല: യൂത്ത്‌ലീഗ്

Published

on

കോഴിക്കോട്: എഴുത്തുകാരെയും സാംസ്‌കാരിക നായകന്‍മാരെയും നിശബ്ദരാക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായരുടെ വസതിയിലെത്തി സംഘ്പരിവാര്‍ ഭീഷണിക്കെതിരെ മുസ്്‌ലിം യൂത്ത്‌ലീഗ് പിന്തുണ അറിയിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എം.ടി വാസുദേവന്‍ നായര്‍ കേരളത്തിലെ ലബ്ദപ്രതിഷ്ഠനായ എഴുത്തുകാരനാണ്. അതിലപ്പുറം എം.ടി സംസാരിക്കുന്നത് സാധാരണ ജനങ്ങളുടെ വികാരവും ഭാഷയുമാണ്. എം.ടി ക്കെതിരായ ഫാസിസ്റ്റ് നിലപാട് ആസൂത്രിതമായ ആക്രമണമാണ്.
ഇതിനെ മലയാളികള്‍ ഒറ്റക്കെട്ടായി ചെറുക്കണം. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ആളാവേണ്ട ആവശ്യം എം.ടിക്കില്ല. പൊതുജനങ്ങളുടെ മനസ്സില്‍ ഭരണകൂടത്തിനെതിരെ വിങ്ങി നില്‍ക്കുന്ന വികാരമാണ് അദ്ദേഹത്തിന്റെ വാക്കിലൂടെ പുറത്ത് വന്നത്.
ഇതിനെ സഹിഷ്ണുതയോടെ കാണുകയും വിമര്‍ശിക്കാനുള്ള അവകാശത്തെ അംഗീകരിക്കുകയുമാണ് ബി.ജെ.പി നേതാക്കള്‍ ചെയ്യേണ്ടത്. എം.ടിക്കെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും അതിന് ഫാസിസത്തിന്റെ സ്വരമുണ്ടെന്നും മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ ആഷിക്ക് ചെലവൂര്‍, പി.പി അന്‍വര്‍ സാദത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.പി.എം ജിഷാന്‍ എന്നിവര്‍ അനുഗമിച്ചു.

crime

‘ദുരഭിമാന കൊല’; വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി

കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്

Published

on

തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ്. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അപൂര്‍വയിനത്തില്‍പ്പെട്ട 14 പക്ഷികളുമായി 2 പേര്‍ പിടിയില്‍

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്‌സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്

Published

on

കൊച്ചി: അനധികൃതമായി അപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ പിടിയില്‍. തായ്‌ലന്‍ഡില്‍ നിന്ന് കടത്തി കൊണ്ടു വന്ന പക്ഷികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഞായറാഴ്ച രാത്രി കൊച്ചിയില്‍ വിമാനം ഇറങ്ങിയ തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരില്‍ നിന്നാണ് പക്ഷികളെ പിടികൂടിയത്.

വിമാനത്താവളത്തിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗേജുകള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വേഴാമ്പല്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍ പെട്ട 14 പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസും വനം വകുപ്പും പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുകയാണ്. പക്ഷികളുടെ ആരോഗ്യനില പരിശോധിക്കുന്നതിനും പരിചരണത്തിനുയമായി വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും പക്ഷി വിദഗ്ധര്‍ക്കും കൈമാറി. കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്‌സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച് കടത്തിയിരുന്നത്.

Continue Reading

news

ശക്തികുറഞ്ഞ് ഫെഞ്ചല്‍;തമിഴ്നാട്ടില്‍ മഴയ്ക്ക് ശമനമില്ല, രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്

Published

on

ചെന്നൈ: ഫെഞ്ചല്‍ ചുഴലികാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും തമിഴ്നാട്ടില്‍ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി, കോയമ്പത്തൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈറോഡ്, തിരുപ്പൂര്‍, ഡിണ്ടിഗല്‍, തേനി ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം, തമിഴ്നാട്ടിലെ തിരുവണ്ണാമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്കുമാര്‍ എന്നയാള്‍ക്കും ഏഴംഗ കുടുംബത്തിനുമായി തിരച്ചില്‍ തുടരുകയാണ്. സംഭവസ്ഥലത്തു നിന്നും 50 പേരെയാണ് ഒഴിപ്പിച്ചത്. ഫെഞ്ചല്‍ ചുഴലിക്കാറ്റ് അതിശക്തമായ ന്യൂനമര്‍ദ്ദമായി മാറിയതോടെ തിരുവണ്ണാമലൈയില്‍ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ മഴയായിരുന്നു.

സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. വിഴുപ്പുറം, തിരുവണ്ണാമലൈ, കള്ളക്കുറിച്ചി, കൃഷ്ണഗിരി, റാണിപേട്ട്, തിരിപ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് രേഖപ്പെടുത്തി. വിഴുപ്പുറത്ത് ഇന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സന്ദര്‍ശനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പലയിടത്തും യന്ത്രങ്ങളുടെ സഹായത്തോടെ വെള്ളക്കെട്ട് വറ്റിക്കുകയാണ്.

Continue Reading

Trending