X

നല്ലേപ്പിള്ളി ബാങ്ക് ഇലക്ഷന്‍: ജനതാദളിനെതിരെ സി.പി.എം

സഹകരണബാങ്ക് തെരഞ്ഞെടുപ്പുകളില്‍ ചിലത് പൊതുതെരഞ്ഞെടുപ്പിന്റെ വീറും വാശിയിലേക്കും ഉയരാറുണ്ട്. എം.വി.രാഘവന്‍ മത്സരിച്ച എ.കെ.ജി ആശുപത്രി തെരഞ്ഞെടുപ്പിന്റെ ഓര്‍മ്മകളെല്ലാം നമ്മുടെ മുമ്പിലുണ്ട്. ഇതാ അതുപോലൊരു മത്സരം ചിറ്റൂരിലും. ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ നല്ലേപ്പിള്ളി സര്‍വ്വീസ് സഹരണ ബാങ്ക് തെരഞ്ഞെടുപ്പാണ് തീപാറുന്ന പോരാട്ടത്തിലൂടെ ശ്രദ്ധേയമായിരിക്കുന്നത്. ഇടതു മുന്നണിയിലെ ഘടകകക്ഷികളായ സി പി എമ്മും ജനതാദളും നേര്‍ക്കുനേര്‍ മത്സരിക്കുന്നുവെന്നതാണ് പ്രത്യേകത. ജനതാദള്‍ നേതാവായ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ സാമ്രാജ്യമാണ് ചിറ്റൂര്‍. സി പി എം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിന്റെ തട്ടകവും ചിറ്റൂര്‍. അതു കൊണ്ടു തന്നെ ഇരുവര്‍ക്കും പ്രസ്റ്റീജ് മത്സരം. ജനതാദളിനെ ഒഴിവാക്കി എല്‍ ഡി എഫ് എന്ന പാനലില്‍ സി പി എം മത്സരിക്കുന്നു. കോണ്‍ഗ്രസ്സിനെ കൂടി ഒപ്പം ചേര്‍ത്തി സഹകരണ മുന്നണി എന്ന പേരിലാണ് ജനതാദള്‍ പാനല്‍.

web desk 3: