X

ദേശീയ വോളി: കേരളത്തെ ജെറോമും അഞ്ജു മോളും നയിക്കും

കോഴിക്കോട്: 66ാമത് ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തന്റെ പുരുഷ ടീമിനെ ജെറോം വിനീതും വനിതകളെ ജി. അഞ്ജുമോളും നയിക്കും. കേരള പൊലീസ് താരമാണ് അഞ്ജു. പുരുഷടീമിനെറ വൈസ് ക്യാപ്റ്റന്‍ ജി.എസ് അഖിനാണ്. വനിതകളില്‍ ഫാത്തിമ റുക്‌സാനയാണ് വൈസ് ക്യാപറ്റന്‍. മാര്‍ച്ച് 11 മുതല്‍ 18 വരെ ആന്ധ്രയില്‍ നടക്കുന്ന ഫെഡറേഷന്‍കപ്പ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിനെ അഖിന്‍ നയികകും. എന്‍.ജിതിനാണ് വൈസ് ക്യാപ്റ്റന്‍. വയനാട്ടില്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിന് ശേഷം ദേശീയ ചാമ്പ്യന്‍ഷിപ്പിനായി പ്രഖ്യാപിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ടീം പ്രഖ്യാപിച്ചത്.

ദേശീയ വോളി പുരുഷ ടീം: ജെറോം വിനീത് (ക്യാപ്റ്റന്‍), ജി.എസ് അഖിന്‍ (വൈസ് ക്യാപ്റ്റന്‍), മുത്തുസ്വാമി, എന്‍. ജിതിന്‍, പി. രോഹിത്, അബ്ദുല്‍ റഹീം, സി. അജിത്ത് ലാല്‍, വിബിന്‍ എം. ജോര്‍ജ്, അനു ജെയിംസ്, രതീഷ്, ഒ. അന്‍സബ്, സഇ.കെ രതീഷ് (ലിബറോ).

വനിത ടീം: ജി. അഞ്ജു മോള്‍ (ക്യാപ്റ്റന്‍), ഫാത്തിമ റുക്‌സാന (വൈസ് ക്യാപ്‌ററന്‍), കെ.എസ് ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണന്‍, എ.എസ് സൂര്യ, എസ്. രേഖ, എം. ശ്രുതി, എന്‍.എസ് ശരണ്യ, കെ.പി അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രന്‍.

ഫെഡറേഷന്‍ കപ്പ് പുരുഷ ടീം: ജി.എസ് അഖിന്‍ (ക്യാപ്റ്റന്‍), ജി.എസ് അഖിന്‍ (വൈസ് ക്യാപ്റ്റന്‍), മുത്തുസ്വാമി, പഇ. രോഹിത്, അബ്ദുല്‍ റഹീം, സി. അജിത്ത് ലാല്‍, ഷോണ്‍ ടി ജോണ്‍, അനു ജെയിംസ്, രതീഷ്, ജെറോം വിനീത്, എം.എം ആസിഫ് മോന്‍, കെ.കെ ശ്രീഹരി.

chandrika: