X
    Categories: CultureMoreNewsViews

പാക്കിസ്ഥാനെതിരെ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായെന്ന് കരസേന മേധാവി

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് ഇന്ത്യന്‍ ആര്‍മി തലവന്‍ ബിപിന്‍ റാവത്ത്. പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയുള്ള തീവ്രവാദ പ്രവര്‍ത്തനം ശക്തമായിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ സമാധാനത്തെ ചോദ്യം ചെയ്യുകയാണ് പാക് തീവ്രവാദികളെന്നും ഇവരെ തുരത്താനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനിവാര്യമാകുകയാണെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

പാക് സര്‍ക്കാരിനെയും സൈന്യത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയാന്‍ ഒരു നടപടിയും പാക് ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നില്ലെന്ന് പറഞ്ഞ റാവത്ത് അതിര്‍ത്തി പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ സമാധാനം ഉണ്ടാകരുതെന്ന ഉറച്ച തീരുമാനമുള്ളതുപോലെയാണ് തീവ്രവാദികളുടെ പ്രവര്‍ത്തനം. ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കാനുളള ശ്രമങ്ങളെ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

എതാനും ആഴ്ചകളായി അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുകയാണ്. പാക്കിസ്ഥാന്‍ നടത്തിയ അതിര്‍ത്തി കടന്നുള്ള വെടിവെപ്പില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: