X
    Categories: CultureMoreNewsViews

ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ ലിറ്ററിന് 92 രൂപയിലേക്ക്

മുംബൈ: രാജ്യത്ത് ഇന്ധനവില യാതൊരു നിയന്ത്രണങ്ങളുമില്ലാതെ കുതിക്കുന്നു. മെട്രോ നഗരങ്ങളില്‍ അഞ്ച് മുതല്‍ 12 പൈസ വരെയാണ് ഇന്ന് വര്‍ധനയുണ്ടായത്. മഹാരാഷ്ട്രയില്‍ പല ജില്ലകളിലും പെട്രോള്‍ ലിറ്ററിന് 91 രൂപ കടന്നു. മുംബൈയില്‍ ലിറ്റര്‍ പെട്രോളിന് 90.08 രൂപയാണ് വില. ഞായറാഴ്ച 89.97 രൂപയായിരുന്നു വില.

മഹാരാഷ്ട്രയിലെ മറ്റു പല ജില്ലകളിലും പെട്രോള്‍ വില 91 കടന്നിരിക്കുകയാണ്. നന്തഡ് ജില്ലയില്‍ 91.61 രൂപയാണ് വില. അമരാവതിയില്‍ 91.31 രൂപയും രത്‌നഗിരിയില്‍ 91.14 രൂപയും ജാല്‍ഗണില്‍ 91.01 രൂപയുമാണ് വില.

ന്യൂഡല്‍ഹിയില്‍ 82.72 രൂപയും കൊല്‍ക്കത്തയില്‍ 84.54 രൂപയും ചെന്നൈയില്‍ 85.99 രൂപയുമാണ് വില. ഞായറാഴ്ച ഡല്‍ഹിയില്‍ 82.61 രൂപയും കൊല്‍ക്കത്തയില്‍ 84.44 രൂപയും ചെന്നൈയില്‍ 85.87 രൂപയുമായിരുന്നു വില. ഡല്‍ഹിയിലും മുംബൈയിലും 11 പൈസയും കൊല്‍ക്കത്തയില്‍ 10 പൈസയും ചെന്നൈയില്‍ 12 പൈസയുമാണ് വര്‍ധിച്ചത്.

ഡീസല്‍ ലിറ്ററിന് 78.58 രൂപയാണ് മുംബൈയിലെ വില. ഡല്‍ഹിയില്‍ 74.02 രൂപയും കൊല്‍ക്കത്തയില്‍ 75.87 രൂപയും ചെന്നൈയില്‍ 78.26 രൂപയുമാണ് വില.

ചന്ദ്രിക വെബ് ഡെസ്‌ക്‌: