X

അവഗണന നേരിടുന്ന റേഷന്‍ വ്യാപാരികള്‍

പി.എം മൊയ്തീന്‍കോയ

കിറ്റ് വിതരണത്തിന്റെ പേരില്‍ കാടടക്കി വെടിവെച്ചുകൊണ്ടിരക്കകയാണ് പിണറായിര്‍ക്കാര്‍. എന്നല്‍ പതിനൊന്ന് മാസത്തെ കിറ്റ് കൊടുത്ത വകയില്‍ നയാ പൈസ പോലും നല്‍കാതെ റേഷന്‍ കടക്കാരോട് ഏറ്റവും വലിയനന്ദികേടാണ് ഈ സര്‍ക്കാര്‍ കാണച്ചുകൊണ്ടരിക്കുന്നത്. കോവിഡ് വ്യാപന വേളയില്‍ നിര്‍ഭയരായി ഒരു പരിരക്ഷയോ പരിഗണനയോ ലഭിക്കാതെ ജനങ്ങളുടെ പട്ടിണിമാറ്റാന്‍ റേഷന്‍ നല്‍കിയവരാണ് റേഷന്‍ വ്യാപാരികള്‍. സംസ്ഥാനത്ത് അറുപത്തിയഞ്ചോളം റേഷന്‍ കട ജീവനക്കാര്‍ കോവിഡ്മൂലം മരണപ്പെടുകയുണ്ടായെങ്കിലും അവരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരമോ പരിഗണനയോ ലഭിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചു റേഷന്‍ വ്യാപാരികള്‍ക്ക് ഏര്‍പെടുത്തിയ സൗജന്യ കോവിഡ് ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ വൈകിയത്‌കൊണ്ട് പ്രയോജനപ്പെടാതെപോയി. 2013 ലെ ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ ഭാഗമായാണ് ബയോമെട്രിക് സംവിധാനം നടപ്പിലാക്കിയത്. ഉപഭോക്താക്കളുടെ കൈകളില്‍ പൂര്‍ണമായും ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കാനാണ് ഈ ശ്രമം നടത്തിയത്. ഗുണമേന്മയുള്ളതും ഓരോ സംസ്ഥാനങ്ങളുടെയും അഭിരുചിക്കനുസരിച്ചുമുള്ള ഭക്ഷ്യധാന്യങ്ങള്‍ സമയബന്ധിതമായും കൃത്യതയോടെയും റേഷന്‍ കടകളില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളേണ്ടതായിട്ടുണ്ട്. നിലവിലെ ഭക്ഷ്യധാന്യങ്ങള്‍ക്കുപുറമേ ഉല്‍ത്സവകാല ആഘോഷവേളയില്‍ സാധാരണ റേഷനുപുറമേ സ്‌പെഷല്‍ റേഷന്‍ കൂടി അലോട്ട് ചെയ്യണം. ഇത്തരം ആഘോഷവേളയിലാണ് ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ വിലക്കയറ്റം ഉണ്ടാവുന്നത്. ഇത് നിയന്ത്രിക്കാന്‍ ഇത്തരം പദ്ധതികള്‍ കൊണ്ടേ സാധ്യമാവൂ.

ഭക്ഷ്യ ഭദ്രതാനിയമം നിലനില്‍ക്കേ തന്നെ ചില സംസ്ഥാനങ്ങള്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ടു വീടുകളില്‍ എത്തിക്കുന്ന രീതിയിലുള്ള പദ്ധതി നടപ്പില്‍വരുത്തുന്നുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ തൊഴിലും മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി പോകുന്നവര്‍ക്ക് ഇത് പ്രയോജനം ചെയ്യില്ല. വനമേഖലയിലും ഗ്രാമങ്ങളിലും ബയോമെട്രിക് സംവിധാനങ്ങളിലൂടെ വിതരണം നടത്തുന്നതിന് ആവശ്യമായ നെറ്റ് സിഗ്‌നല്‍ ലഭിക്കാറില്ല. ഈ രീതിയിലുള്ള വിതരണം ഭക്ഷ്യധാന്യങ്ങള്‍ ദുരുപയോഗപെടുത്താനുള്ള സാഹചര്യവും നിലനില്‍ക്കുന്നത് കൊണ്ട് ഇത്തരം പദ്ധതികള്‍ക്ക് വിരാമം കുറിക്കണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിഗമനം. റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഗുണമേന്മയോടെ സൂക്ഷിക്കുക എന്നതും പ്രധാന ഘടകങ്ങളാണ്. ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ പാക്കിംഗിനുവേണ്ടി പ്ലാസ്റ്റിക്ക് ചാക്കുകളാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) ഗോഡൗണുകള്‍ ആശ്രയിക്കുന്നത്. നിലവിലെ കാലാവസ്ഥയില്‍ വര്‍ഷകാലങ്ങളില്‍ മഴയും തണുപ്പും തട്ടി ഈര്‍പ്പം ഉണ്ടാവുന്നു. പ്ലാസ്റ്റിക് ചാക്കിലെ ധാന്യങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടായി ലീക്കേജായി മാറാനുള്ള സാഹചര്യം അധികവുമാണ്. ഇത് ഒഴിവാക്കുന്നതിന് മുമ്പത്തേ പോലെ ഗുണമേന്മയുള്ള ചണ ചാക്കുകള്‍ ഉപയോഗിക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവ് വിലക്കയറ്റത്തിന് പ്രധാന കാരണമായി മാറി. 2013 ഭക്ഷ്യ ഭദ്രതാനിയമം നടപ്പില്‍വരുത്തിയശേഷം പല നിത്യോപയോഗ സാധനങ്ങള്‍ക്ക് പോലും പത്ത് ഇരട്ടിയോളം വില വര്‍ധനവ് ഉണ്ടായി. റേഷന്‍ വ്യാപാരം നടത്തുന്ന വാടക റൂമുകള്‍ക്കും റേഷന്‍ കടയിലെ സെയില്‍സ്മാന്‍മാര്‍, മറ്റു ഹെല്‍പ്പര്‍മാര്‍ക്കുമുള്ള കൂലി ചിലവുകളും ആനുപാതകമായി വര്‍ധിക്കുകയും വൈദ്യുതിചാര്‍ജ് മറ്റു സ്റ്റേഷനറി, വിവിധതരം ലൈസന്‍സ്, സ്റ്റാമ്പിങ്ങ് തുടങ്ങി എല്ലാ മേഖലകളിലും വര്‍ഷാ വര്‍ഷവും വര്‍ധനവ് ഉണ്ടായെങ്കിലും ഈ കാലഘട്ടത്തില്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷനില്‍ മാത്രം ഒരു വര്‍ധനവും വരുത്തിയിട്ടില്ല. ലോക രാജ്യങ്ങളിലെ പട്ടിണി മരണനിരക്കിലും ഏറെ ഭീതിപെടുത്തുന്ന രീതിയിലാണ് രാജ്യത്തിന്റെ സ്ഥാനം. ഇത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുന്നതിനായി ഭക്ഷ്യ ഭദ്രതാനിയമം നിലനിര്‍ത്തികൊണ്ട്തന്നെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കും ന്യായമായ വിലയില്‍ ആളോഹരി റേഷന്‍ സബ്‌സിഡി നിരക്കില്‍ പുനസ്ഥാപിക്കണം. ഭക്ഷ്യ കമ്മി സംസ്ഥാനമായ കേരളത്തില്‍ 35 ശതമാനം അംഗങ്ങളാണ് നിയമത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ആനുപാധിക ശതമാന വര്‍ധനവ് കേരളത്തിലും പരിഗണിക്കണം.

web desk 3: