Connect with us

kerala

നെന്മാറ ഇരട്ടക്കൊലക്കേസ്; ക്രൈം സീന്‍ പുനരാവിഷ്‌കരിക്കും; എസ്.പി രാജേഷ്‌കുമാര്‍

പ്രതി അതിവിദഗ്ധനായ ക്രിമിനല്‍, ഒളിവിലിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്

Published

on

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമര അതിവിദഗ്ധനായ ക്രിമിനലെന്ന് പാലക്കാട് എസ്.പി രാജേഷ്‌കുമാര്‍. മണിക്കൂറുകളോളം ഒളിവിലിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണയുണ്ട്. എവിടെ എങ്ങനെ ഒളിക്കണമെന്ന് വ്യക്തമായ ധാരണയുണ്ട്. മലയുടെ മുകളില്‍ മറഞ്ഞിരുന്ന് പൊലീസിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. ഏറെ നാളായുള്ള വൈരാഗ്യം ഭാര്യ വിട്ടുപോയതോടെ വര്‍ധിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ക്രൈം സീന്‍ പുനരാവിഷ്‌കരിക്കുമെന്നും എസ്.പി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

”ഇന്നലെ രാത്രി പത്തരയോടെയാണ് പ്രതിയെ പിടികൂടിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷമാണ് ഇത് സാധ്യമായത്. ഇയാളെ വിവിധ സ്ഥലങ്ങളില്‍നിന്ന് കണ്ടതായി ആളുകള്‍ പറയുകയുണ്ടായി. എല്ലായിടത്തും പൊലീസ് അന്വേഷിച്ചു. ഒടുവില്‍ വീടിനു സമീപത്തെ വയലില്‍നിന്നാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇതിനോടകം ഒരുതവണ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ ലഭിച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യും.

സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ക്രൈം സീന്‍ പുനരാവിഷ്‌കരിക്കും. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെനിന്ന് ലഭിച്ചെന്ന് ഇയാള്‍ പറഞ്ഞിട്ടില്ല. ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യ വിട്ടുപോയതോടെയാണ് വൈരാഗ്യം കൂടിയതെന്നാണ് വിവരം. അയല്‍ക്കാര്‍ മന്ത്രവാദം ചെയ്തതോടെ ഭാര്യ വിട്ടുപോയെന്നാണ് പ്രതി കരുതുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

അതിവിദഗ്ധനായ ക്രിമിനലാണ് ചെന്താമര. മണിക്കൂറുകളോളം മറഞ്ഞിരുന്ന പോത്തുണ്ടി മല മുഴുവന്‍ അയാള്‍ക്ക് വ്യക്തമായി അറിയാം. എവിടെ, എങ്ങനെ ഒളിക്കണമെന്ന് വ്യക്തമായ ധാരണയുണ്ട്. മലയുടെ മുകളില്‍ മറഞ്ഞിരുന്ന് പൊലീസിന്റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നു. അന്വേഷണ സംഘത്തിലെ എല്ലാവരുടെയും ശ്രമഫലമായാണ് പ്രതിയെ പിടികൂടിയത്. തിരിച്ചിലിന് സഹായിച്ച നെന്മാറയിലെ നാട്ടുകാരോടും പ്രത്യേകം നന്ദി പറയുന്നു” -എസ്.പി പറഞ്ഞു.

2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര, ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്തമാര പിടിയിലായത്. കൊലപാതകം നടന്ന് 36 മണിക്കുറിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.

film

എഎംഎംഎയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജും പിന്മാറി

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.

Published

on

താര സംഘടനയായ എഎംഎംഎയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിന്‍മാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റ് താരങ്ങള്‍.

നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണ് വേണ്ടതെന്നും ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരുമെന്നും മല്ലിക പറഞ്ഞിരുന്നു. അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറിയത് മടുപ്പ് കൊണ്ടാണെനന്നും മല്ലിക പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ബാബുരാജിനെതിരെ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിര്‍ദേശ പത്രിക ബാബുരാജ് പിന്‍വലിച്ചത്. സരിത എസ്. നായരുടെ പരാതിയും ബാബുരാജിനെതിരെ വന്നിരുന്നു. പരാതികള്‍ തന്നെ വേദനിപ്പിച്ചെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബാബുരാജ് പറഞ്ഞു.

നേരത്തെ എഎംഎംഎയുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ നിന്ന് ജഗദീഷും പിന്‍മാറിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജഗദീഷ് നാമര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി.

Continue Reading

kerala

സബ് ജില്ലാ , ജില്ലാ ടൂര്‍ണമെന്റുകള്‍ നടത്തിയില്ല, സംസ്ഥാന സുബ്രതോ കപ്പ് ടൂര്‍ണമെന്റ് അട്ടിമറിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: എം.എസ്.എഫ്

ഒരു സ്‌കൂള്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ആറായിരം രൂപ പ്രവേശന ഫീസായി നല്‍കണം എന്ന നിര്‍ദ്ദേശം അടിച്ചേല്‍പ്പിക്കപ്പെടുന്നതിനോടും യോജിക്കാന്‍ കഴിയില്ല.

Published

on

കോഴിക്കോട് : സ്‌കൂള്‍ കായിക വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷംതോറും നടത്തിവെരാറുള്ള സുബ്രതോ കപ്പ് മത്സരങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി എം.എസ്.എഫ്. സബ് ജില്ലാ , ജില്ലാ മത്സരങ്ങള്‍ നടത്താതെ സംസ്ഥാന സുബ്രതോ കപ്പ് ടൂര്‍ണമെന്റ് നടത്തുന്നതിന്റെ സാംഗത്യമാണ് എം.എസ്.എഫ് ചോദ്യം ചെയ്യുന്നത്. കായിക അധ്യാപകര്‍ സമരത്തിലായ മാസങ്ങളില്‍ സബ് ജില്ലാ , ജില്ലാ മത്സരങ്ങളുടെ തിയ്യതി നിശ്ചയിച്ച സര്‍ക്കാര്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തിയില്ല. കായിക അധ്യാപകരുടെ ആവശ്യങ്ങള്‍ പരിഹാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ തന്നെ സബ് ജില്ലാ , ജില്ലാ മത്സരങ്ങള്‍ നടന്നില്ല. മത്സരങ്ങള്‍ നിലവില്‍ നടക്കാത്ത സ്ഥിതിയില്‍ സംസ്ഥാന സുബ്രതോ കപ്പ് മത്സരം എങ്ങനെ നടത്തുമെന്നാണ് എം.എസ്.എഫ് ചോദിക്കുന്നത്. ഒരു സ്‌കൂള്‍ സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ആറായിരം രൂപ പ്രവേശന ഫീസായി നല്‍കണം എന്ന നിര്‍ദ്ദേശം അടിച്ചേല്‍പ്പിക്കപ്പെടുന്നതിനോടും യോജിക്കാന്‍ കഴിയില്ല.

സുബ്രതോ കപ്പ് മത്സരങ്ങള്‍ വളര്‍ന്നുവരുന്ന കായിക താരങ്ങള്‍ക്കുള്ള വലിയ അവസരമാണ്. അത് തകര്‍ക്കുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല. സംസ്ഥാന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കായിക വിദ്യാര്‍ത്ഥികളോട് അപേക്ഷ സമര്‍പ്പിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാല്‍ സെലക്ഷന്‍ ഉള്‍പ്പെടെ വകുപ്പിന് ധാരണയില്ല എന്ന് മാത്രമല്ല അപേക്ഷ നല്‍കി പങ്കെടുക്കേണ്ട ഒരു ടൂര്‍ണമെന്റല്ല സംസ്ഥാന സുബ്രതോ കപ്പ്. ഈ വിചിത്രമായ സെലക്ഷന്‍ രീതി അംഗീകരിക്കാന്‍ കഴിയില്ല. കായിക താരങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനമാണ് ഇതിലൂടെ പുറത്ത് വരുന്നത്. ഈ അവഗണിക്കുന്ന സമീപനവുമായി മുന്നോട്ട് പോയാല്‍ ശക്തമായ സമരങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന:സെക്രട്ടറി സി.കെ നജാഫ്, കായിക വിംഗ് കണ്‍വീനര്‍ എം.വി ഹസൈനാര്‍ എന്നിവര്‍ പറഞ്ഞു.

Continue Reading

kerala

പഹല്‍ഗാം ആക്രമണം’ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ആര്‍ക്കെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കണം; അഡ്വ. ഹാരിസ് ബീരാൻ എം.പി

ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.

Published

on

പഹൽഗാമിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെയും കേന്ദ്ര ഇന്റലിജൻസിന്റെയും വീഴ്ച വളരെ വ്യക്തമാണെന്നും എന്നാൽ ഇന്നുവരെ അതിന്റെ ഉത്തരവാദിത്തം ഒരു കേന്ദ്രമന്ത്രിയും ഒരു ഉദ്യോഗസ്ഥനും ഏറ്റെടുത്തില്ലെന്നു മാത്രമല്ല തീവ്രവാദി ആക്രമണം കഴിഞ്ഞ് 100 ദിവസമായിട്ടും ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ പോലും കഴിഞ്ഞില്ലെന്നും അഡ്വ. ഹാരിസ് ബീരാൻ എം.പി രാജ്യസഭയിൽ അറിയിച്ചു. ആക്രമണം നടന്ന ഉടനെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ താൻ ഈ വിഷയം ഉന്നയിച്ചതായിരുന്നുവെന്നും എന്നാൽ തങ്ങളുടെ പരാജയം മറച്ചുവെച്ചുകൊണ്ട് ഓപ്പറേഷൻ സിന്ദൂർ പ്രചരണായുധമാക്കി രാഷ്ട്രീയം കളിക്കുകയായിരിന്നു കേന്ദ്ര സർക്കാർ എന്ന് എം പി കുറ്റപ്പെടുത്തി.

തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി ഒരു മൗനാചരണം പോലും രാജ്യം നടത്തിയില്ലയെന്നും പകരം ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ കേണൽ സോഫിയ കുറേഷി, ആക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകൾ ആരതി മേനോൻ ഉൾപ്പെടെയുള്ള ഇരകളെ ബി ജെ പി യുടെ മന്ത്രിമാരുടെ നേതൃത്വത്തിൽ അപമാനിക്കുകയായിരിന്നുവെന്നും എം പി ആരോപിച്ചു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുള്ള മുസ്ലിംലീഗിന്റെ അനുശോചനം അറിയിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഹാരിസ് ബീരാൻ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിച്ച് പോരാടിയ സൈനികർക്കുള്ള തന്റെ പാർട്ടിയുടെ അനുമോദനങ്ങൾ അറിയിക്കാനും മറന്നില്ല.

Continue Reading

Trending