X

നേത്രാവതി എക്‌സ്പ്രസിന്റെ ബോഗി വേര്‍പെട്ടു; വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ നേത്രാവതി എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗി വേര്‍പെട്ടു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനും പേട്ടക്കും ഇടയില്‍ വെച്ചാണ് സംഭവം. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബോഗികള്‍ തിരികെ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി അവര്‍ അറിയിച്ചു.

chandrika: