റിയാദ്: സഊദി അറേബ്യയിലെ ദക്ഷിണ നഗരമായ ജിസാന്‍ ലക്ഷ്യമിട്ട് യെമനില്‍ നിന്ന് ഹൂത്തികള്‍ തൊടുത്ത മിസൈല്‍ സഊദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകര്‍ത്തതായി സഖ്യസേനാ അറിയിച്ചു.
ജിസാന്‍ പ്രവിശ്യയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂത്തികള്‍ മിസൈല്‍ തെടുത്തതെന്നും യെമന്‍ യുദ്ധത്തില്‍ ഇറാന്‍ ഭരണകൂടത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഹൂത്തികളുടെ നടപടികളെന്നും സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ചാവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു മിസൈല്‍ ആക്രമണം.
ആയുധങ്ങളടക്കം എല്ലാ സഹായങ്ങളും എത്തിച്ച് യെമനിലെ സായുധ സംഘത്തിന് ഇറാന്‍ എല്ലാ പിന്തുണയും നല്‍കുകയാണെന്നും, ഇത് സഊദി അറേബ്യയെ മാത്രമല്ല, മേഖലയിലെ തന്നെ സുരക്ഷക്ക് ഭീക്ഷണിയാണ്. യു.എന്‍ പ്രമേയങ്ങളായ 2216, 2231 എന്നിവ ലംഘിച്ചുകൊണ്ടുള്ളതാണ് ഇറാന്റെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to write a comment.