X
    Categories: MoreViews

ആഷസ് ടെസ്റ്റ്: ഓസ്‌ട്രേലിയ പൊരുതുന്നു

ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ച്വറി മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയുണ്ട്. നാലിന് 196 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് 106 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ- 165/4- 62 ഓവര്‍ (സറ്റീവ് സ്മിത്ത്- 64*, ഷോണ്‍ മാര്‍ഷ്-44*, സ്റ്റുവേര്‍ഡ് ബ്രോഡ് 1യ18) , ഇംഗ്ലണ്ട് -302/10-116.4 ഓവര്‍  (ജെയിംസ് വിന്‍സ്-83, ദേവിഡ് മലാന്‍-56, മിച്ചല്‍ സ്റ്റാര്‍ക്-3/77, പാറ്റ് കമിന്‍സ്-3/85)

ഓസ്‌ട്രേലിയന്‍ നായകന്‍ സ്മിത്തിന്റെ അവസരോചിത ഇന്നിങ്‌സാണ് രണ്ടാം ദിവസത്തെ ഹൈലെറ്റ്. 148 പന്തുകള്‍ നേരിട്ട സ്മിത്ത് അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ 64 റണ്‍സുനേടി. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായ ആതിഥേയര്‍ക്ക് രണ്ടാം ദിവസവും ഇംഗ്ലണ്ടിനൊപ്പം ബലാബലം നില്‍ക്കാന്‍ ഇതു സഹായകമായി. ഷോണ്‍ മാര്‍ഷും പുറത്താകാതെ (122 പന്തില്‍ 44 റണ്‍സ്) നായകന് മികച്ച പിന്തുണ നല്‍കി. ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിന് സ്‌കോര്‍ ബോര്‍ഡില്‍ ഏഴുറണ്‍സായപ്പോഴേക്കും ടെസ്റ്റില്‍ അരങ്ങേറിയ ഓപണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റി(അഞ്ച്)നെ നഷ്ടമായി. ഡേവിഡ് വാര്‍ണര്‍(26) ഉസ്മാന്‍ കവാജ (11), പീറ്റര്‍ ഹാന്‍സ്‌കോബ്(14) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ഓസീസ്  പരുങ്ങലിലായി. നാലിന് 76 എന്ന നിലയില്‍ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന സ്മിത്ത്-മാര്‍ഷ് സഖ്യം രണ്ടാം ദിവസം കളിനിര്‍ത്തുബോള്‍ പിരിയാതെ 89 രണ്‍സ് നേടി. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍, ബ്രോഡ്, മോയിന്‍ അലി, ജെയ്ക് ബാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് യുവതാരങ്ങളായ മാര്‍ക് സ്റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) ഡേവിഡ് മലാന്റെയും(56) മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. ഓസീസിനായി സറ്റാര്‍ക്കും കമിന്‍സും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.

 

chandrika: