More
ആഷസ് ടെസ്റ്റ്: ഓസ്‌ട്രേലിയ പൊരുതുന്നു

ബ്രിസ്ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ പൊരുതുന്നു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 302 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് അര്‍ധ സെഞ്ച്വറി മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയുണ്ട്. നാലിന് 196 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് പുനഃരാരംഭിച്ച ഇംഗ്ലണ്ടിന് 106 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ- 165/4- 62 ഓവര്‍ (സറ്റീവ് സ്മിത്ത്- 64*, ഷോണ്‍ മാര്‍ഷ്-44*, സ്റ്റുവേര്‍ഡ് ബ്രോഡ് 1യ18) , ഇംഗ്ലണ്ട് -302/10-116.4 ഓവര്‍ (ജെയിംസ് വിന്‍സ്-83, ദേവിഡ് മലാന്‍-56, മിച്ചല്‍ സ്റ്റാര്‍ക്-3/77, പാറ്റ് കമിന്‍സ്-3/85)
ഓസ്‌ട്രേലിയന്‍ നായകന്‍ സ്മിത്തിന്റെ അവസരോചിത ഇന്നിങ്‌സാണ് രണ്ടാം ദിവസത്തെ ഹൈലെറ്റ്. 148 പന്തുകള്‍ നേരിട്ട സ്മിത്ത് അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ 64 റണ്‍സുനേടി. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായ ആതിഥേയര്‍ക്ക് രണ്ടാം ദിവസവും ഇംഗ്ലണ്ടിനൊപ്പം ബലാബലം നില്‍ക്കാന്‍ ഇതു സഹായകമായി. ഷോണ്‍ മാര്‍ഷും പുറത്താകാതെ (122 പന്തില്‍ 44 റണ്‍സ്) നായകന് മികച്ച പിന്തുണ നല്‍കി. ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങിനിറങ്ങിയ ഓസീസിന് സ്‌കോര്‍ ബോര്‍ഡില്‍ ഏഴുറണ്‍സായപ്പോഴേക്കും ടെസ്റ്റില്‍ അരങ്ങേറിയ ഓപണര്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റി(അഞ്ച്)നെ നഷ്ടമായി. ഡേവിഡ് വാര്‍ണര്‍(26) ഉസ്മാന്‍ കവാജ (11), പീറ്റര്‍ ഹാന്‍സ്‌കോബ്(14) എന്നിവരും പെട്ടെന്ന് മടങ്ങിയതോടെ ഓസീസ് പരുങ്ങലിലായി. നാലിന് 76 എന്ന നിലയില്‍ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന സ്മിത്ത്-മാര്‍ഷ് സഖ്യം രണ്ടാം ദിവസം കളിനിര്‍ത്തുബോള്‍ പിരിയാതെ 89 രണ്‍സ് നേടി. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സന്‍, ബ്രോഡ്, മോയിന്‍ അലി, ജെയ്ക് ബാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് യുവതാരങ്ങളായ മാര്‍ക് സ്റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) ഡേവിഡ് മലാന്റെയും(56) മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. ഓസീസിനായി സറ്റാര്‍ക്കും കമിന്‍സും മൂന്ന് വീതം വിക്കറ്റുകള്‍ നേടി.
kerala
‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.
‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.
More
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
ഇവരിൽ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നവരാണ്

ഗസ്സസിറ്റി: വെടിനിർത്തൽ ചർച്ച വഴിമുട്ടിനിൽക്കെ, ഗസ്സയിൽ ഇന്നലെ മാത്രം ഇസ്രായേൽ കൊന്നൊടുക്കിയത് 116 ഫലസ്തീനികളെ. ഇവരിൽ 37 പേരും റഫയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വരിനിന്നവരാണ്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 58,765 ആയി.
ആയിരക്കണക്കിന് ഫലസ്തീനികൾ പട്ടിണി മരണത്തിന്റെ വക്കിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മൂന്നിലൊന്നുപേർക്ക് ദിവസങ്ങളായി കഴിക്കാൻ ഭക്ഷണം ലഭിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയോടെ നടത്തുന്ന ഗസ്സ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ മുഖേനയുള്ള ഭക്ഷണ വിതരണ കേന്ദ്രത്തിൽ എത്തുന്നവർക്കു നേരെ പ്രകോപനമില്ലാതെ വെടിവെപ്പ് തുടരുകയാണ്.
ഗസ്സയിൽ ശുദ്ധജലമില്ലാതെ പകർച്ച രോഗങ്ങളും വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. 48 മണിക്കൂറിനിടെ, 3 കുഞ്ഞുങ്ങൾ പോഷകാഹാര കുറവ് മൂലം മരണത്തിന് കീഴടങ്ങി. പട്ടിണി തടയാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂട്ടമരണം ഉറപ്പാണെന്ന് വിവിധ സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകി. അതേസമയം ദോഹയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും തന്നെയില്ലെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുദ്ധവിരാമത്തിന് തയാറായാൽ മുഴുവൻ ബന്ദികളെയും ഒരുമിച്ച് വിട്ടയക്കാമെന്ന നിർദേശം ഇസ്രായേൽ തള്ളിയതായി ഹമാസ് കുറ്റപ്പെടുത്തിയിരുന്നു. ഹമാസുമായി ഉടൻ സമഗ്ര വെടിനിർത്തൽ വേണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ ഇന്നലെ രാത്രി തെൽഅവിവിൽ റാലി നടത്തി.
kerala
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു

കണ്ണൂര്‍: ചെമ്പല്ലിക്കുണ്ടില്‍ കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു. വയലപ്പുറം സ്വദേശിനി റീമയാണ് മരിച്ചത്. 30 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്നുവയസ്സുകാരനായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് യുവതി ചെമ്പല്ലിക്കുണ്ടിലെ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതി കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. വിട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ യുവതിയെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് റീമ ഉപയോഗിച്ച ഇരുചക്ര വാഹനം ചെല്ലമ്പിക്കുണ്ടിലെ പാലത്തില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
-
kerala3 days ago
വോട്ടര്പട്ടിക ചോര്ച്ച; കമ്മിഷണറുമായി ചര്ച്ച നടത്തി എല്.ജി.എം.എല് ജില്ലാ കലക്ടറോട് റിപ്പോര്ട്ട് തേടുമെന്ന് കമ്മീഷണര്
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല് ഫുട്ബോളില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചു
-
india3 days ago
ബിഹാറില് ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില് ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന് ഉള്ളപ്പോള് സ്കൂളിന് ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് കൊടുക്കാന് പാടില്ല: മന്ത്രി വി.ശിവന്കുട്ടി
-
india3 days ago
സ്വര്ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന് പ്രസിദ്ധീകരിക്കും