X

പാര്‍ലമെന്റ് മന്ദിരോദ്ഘാടനം ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്. പുതിയ മന്ദിരത്തിലേക്ക് മാറുന്ന നിര്‍ണായക വേളയില്‍ പ്രതിപക്ഷ ബഹിഷ്‌കരണം കൊണ്ട് കൂടി ചരിത്രമാകും. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

രാവിലെ 8.30നും 9നും ഇടയില്‍ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും. 9.30ന് പാര്‍ലമെന്റ് ലോബിയില്‍ സര്‍വമത പ്രാര്‍ത്ഥന. 12ന് പാര്‍ലമെന്റിനെക്കുറിച്ചുള്ള വീഡിയോ പ്രദര്‍ശനവും പ്രസംഗങ്ങളും. ഒന്നിന് 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

webdesk14: