X

കര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ശനിയാഴ്ച കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസയും ഡീസല്‍ ലീറ്ററിന് 23 പൈസയുമാണ് കൂട്ടിയത്. 19 ദിവസത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് വില കൂടുന്നത്. ഇതോടെ പെട്രോളിന് 77.52 രൂപയും ഡീസല്‍ ലീറ്ററിന്70.56 രൂപയായി ഉയര്‍ന്നു.

വിലവര്‍ധനയ്ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രത്യേക അറിയിപ്പൊന്നും കൂടാതെ പ്രതിദിന വിലവര്‍ധന കഴിഞ്ഞമാസം 24 ന് നിര്‍ത്തിവെച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണവില വര്‍ധന ജനവികാരം തങ്ങള്‍ക്ക്
എതിരാവുമെന്ന നിഗമനത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്ന് താല്‍്ക്കാലിമായി വിലവര്‍ധന നിര്‍ത്തിവെക്കുകയായിരുന്നു.

പെട്രോള്‍, ഡീസല്‍ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ ഈ വര്‍ഷമാദ്യം പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫെബ്രുവരിയില്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പരിഗണിച്ചിരുന്നില്ല.2014 നവംബര്‍ മുതല്‍ 9 തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില പലതവണ കുറഞ്ഞപ്പോഴും  ഒരിക്കല്‍ മാത്രമാണ് എക്‌സൈസ് തീരുവ കുറച്ചത്.

chandrika: