X
    Categories: CultureMoreNewsViews

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്, പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് ഒരുമിക്കുന്നു

Former Chief Minister Omar Abdullah and PDP Chief Mehbooba Mufti can be seen sitting together in the function in Srinagar Express Photo by Shuaib Masoodi 15-08-2015

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന കശ്മീരില്‍ പി.ഡി.പിയില്‍ നിന്ന് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാനുള്ള ബി.ജെ.പി ശ്രമം തടയാനാണ് പുതിയ സഖ്യനീക്കം.

ജമ്മു കശ്മീരില്‍ പി.ഡി.പിക്ക് 28ഉം നാഷണല്‍ കോണ്‍ഫറന്‍സിന് 15ഉം കോണ്‍ഗ്രസിന് 12ഉം എം.എല്‍.എമാരാണുള്ളത്. ഈ കക്ഷികളുടെ സഖ്യം സാധ്യമായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനാവും. 44 എം.എല്‍.എമാരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.

സഖ്യസര്‍ക്കാറില്‍ ചേരില്ലെന്നും പുറത്ത് നിന്ന് പിന്തുണക്കുമെന്നുമാണ് നാഷണല്‍ കോണ്‍ഫറന്‍സ് നിലപാട്. മെഹ്ബൂബ മുഫ്തിക്ക് പകരം മറ്റേതെങ്കിലും മുതിര്‍ പി.ഡി.പി നേതാവ് മുഖ്യമന്ത്രിയാകാനാണ് സാധ്യത.

ചന്ദ്രിക വെബ് ഡെസ്‌ക്‌: