X

സിബിഐയിലെ തമ്മിലടി; ഡോവലിന്റേത് അടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തി

ന്യൂഡല്‍ഹി: സിബിഐ തലപ്പത്തെ തര്‍ക്കം തുടരുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ദേശീയ അന്വേഷണ ഏജന്‍സി. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റേത് അടക്കം ഫോണ്‍കോളുകള്‍ ചോര്‍ത്തിയതായാണ് വിവരം. സിബിഐ ഡിഐജി മനീഷ് സിന്‍ഹ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യമുള്ളത്.

അഴിമതി കേസില്‍ ആരോപണവിധേയനായ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനക്കു വേണ്ടി അജിത് ഡോവല്‍ ഇടപ്പെട്ടെന്നാണ് മനീഷ് സിന്‍ഹയുടെ ഹര്‍ജിയില്‍ പറയുന്നത്.

അജിത് ഡോവലും അസ്താനയും നടത്തിയ ഫോണ്‍ സംഭാഷണം വിശദീകരിച്ചു കൊണ്ടാണ് മനീഷ് സിന്‍ഹ നിര്‍ണായക കാര്യങ്ങള്‍ കോടതിയെ അറിയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റേതടക്കം ഫോണ്‍ നമ്പറുകള്‍ നിരീക്ഷണത്തിലായിരുന്നുവെന്നാണ് സിന്‍ഹയുടെ വെളിപ്പെടുത്തലില്‍ നിന്ന് വ്യക്തമാകുന്നത്.

ഏതൊരു അന്വേഷണ ഏജന്‍സിക്കും ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ ഫോണ്‍ ചോര്‍ത്താന്‍ അനുവാദമില്ലെന്നിരിക്കെ ദേശീയ ഉപദേഷ്ടാവിന്റെ അടക്കം ഫോണ്‍കോളുകള്‍ ചോര്‍ന്നത് ഗൗരവമേറിയ വിഷയമാണ്.

chandrika: