X

കാനറികളുടെ ചിറകൊടിഞ്ഞു :ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടറിൽ മഞ്ഞപ്പട മാഞ്ഞു

വേൾഡ് കപ്പ്‌ ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടഔട്ടിൽ പരാജയപെടുത്തി .കളിയുടെ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില പാലിച്ച മത്സരത്തിൽ ഷൂട്ടഔട്ടിൽ 4-2 എന്ന സ്കോറിനാണ് വിജയിച്ചത്.

അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ നെയ്മർ ഗോൾ നേടി ബ്രസീലിനെ മുന്നിൽ എത്തിച്ചെങ്കിലും പെറ്റ്കോവിച്ചിലൂടെ തിരിച്ചടിച്ചു ക്രൊയേഷ്യ സമനില പിടിക്കുകയായിരുന്നു.

ക്രൊയേഷ്യയ്ക്ക് വേണ്ടി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്വിക്ക് എടുക്കാനെത്തിയ നിക്കോള വ്‌ളാസിച്ച്‌, ലോവ്രോ മാജെര്‍, ലൂക്ക മോഡ്രിച്ച്‌, മിസ്ലാവ് ഓഴ്‌സിച്ച്‌ എന്നീ നാലു പേരും വല കുലുക്കി. ബ്രസീലിന് വേണ്ടി പെഡ്രോയും, കാസെമിറോയും ഷൂട്ടൗട്ടില്‍ ഗോളുകള്‍ നേടിയെങ്കിലും, മാര്‍ക്യുനോസിന്റെ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ ക്രൊയേഷ്യ വിജയം നേടുകയായിരുന്നു.

നേരത്തെ റെഗുലര്‍ ടൈമില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമിലെ ആദ്യ പകുതിയിലെ അവസാന നിമിഷത്തില്‍ നെയ്മര്‍ നേടിയ ഗോളില്‍ ബ്രസീല്‍ വിജയം ഉറപ്പിച്ചിരുന്നു.എന്നാല്‍ 116-ാം മിനിറ്റില്‍ ബ്രൂണോ പെട്‌കോവിച്ച്‌ നേടിയ ഗോളിലൂടെ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. നിരവധി തവണ ബ്രസീല്‍ ഗോളവസരങ്ങള്‍ തുറന്നിരുന്നെങ്കിലും ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക്ക് ലിവകോവിച്ചിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ അതെല്ലാം തകര്‍ന്നടിയുകയായിരുന്നു.

 

സെമിയിൽ അർജന്റീന നെതർലാൻഡ്സ് മത്സരത്തിലെ വിജയികളെ നേരിടും

web desk 3: