X

ഇന്റര്‍മിയാമിക്ക് പുതിയ സ്റ്റേഡിയം വരുന്നു

ഫ്‌ളോറിഡ: ലിയോ മെസി വന്നതിന് ശേഷം ഇന്റര്‍ മിയാമി എന്ന ക്ലബ് ആകെ മാറിയിരിക്കുന്നു. 2020 ല്‍ സ്ഥാപിതമായ അമേരിക്കന്‍ ക്ലബാണിപ്പോള്‍ ലോക സോക്കര്‍ വാര്‍ത്തകളില്‍ ആദ്യ സ്ഥാനത്ത്. മെസി ക്ലബില്‍ പന്ത് തട്ടാന്‍ തുടങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും വിജയങ്ങളെത്തി, സ്‌പോണ്‍സര്‍മാരെത്തി, കിരീടവുമെത്തി. മെസി വന്നതിന് ശേഷം ടീം ഇത് വരെ തോറ്റിട്ടില്ല. ഇതാ ഇപ്പോള്‍ പുതിയ വാര്‍ത്ത വരുന്നു- മെസിയെ മുന്‍നിര്‍ത്തി പുതുപുത്തന്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ പോവുകയാണ് ക്ലബ്. നിലവില്‍ ഫോര്‍ട്ട് ലൗഡര്‍ഡാലേയിലെ ഡി.ആര്‍.വി പിങ്ക് സ്‌റ്റേഡിയത്തിലാണ് ടീമിന്റെ മല്‍സരങ്ങള്‍.

ഇതിന് പകരം മിയാമി വിമാനത്താവളത്തിന് തൊട്ടരികിലായാണ് പുത്തന്‍ സ്റ്റേഡിയം വരുന്നത്. മെസിയെ മുന്‍നിര്‍ത്തി തന്നെയാണ് പുതിയ പ്ലാന്‍. രണ്ട് വര്‍ഷത്തെ കരാറിലാണ് അര്‍ജന്റീനക്കാരന്‍ ഇവിടെ കളിക്കുന്നത്. 2025 വരെ ക്ലബില്‍ തുടരുന്ന അദ്ദേഹത്തിന് കരാര്‍ വ്യവസ്ഥ പ്രകാരം ഒരു സീസണ്‍ കുടി സ്വന്തം താല്‍പ്പര്യ പ്രകാരം തുടരാം. നിലവിലെ ഫോമില്‍ മെസി മൂന്ന് സീസണ്‍ ഉണ്ടാവുമെന്നാണ് ഡേവിഡ് ബെക്കാം കരുതുന്നത്. മെസി കളിക്കുന്ന കാലയളവ് മുന്‍നിര്‍ത്തി പുത്തന്‍ സ്റ്റേഡിയത്തിന്റെ നിര്‍മിതി പൂര്‍ത്തീകരിക്കും.

webdesk11: