X

പുതുവര്‍ഷം: ട്രെയിനുകള്‍ വൈകും

എറണാകുളം: കരുനാഗപ്പള്ളി യാഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി ഒന്നിന് ട്രെയിന്‍ ഗതാഗത്തിന് നിയന്ത്രണമുണ്ടാകും. തിരുവനന്തപുരം മധുര- അമൃതാ എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി 12 നായിരിക്കും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. കൊല്ലത്ത് പിടിച്ചിടുകയും ചെയ്യും. ചെന്നൈ -ഗുരുവായൂര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറും തിരുവനന്തപുരം -നിസാമുദ്ദീന്‍ എക്‌സ്പ്രസ് അരമണിക്കൂറും പാലക്കാട് -തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് 3 മണിക്കൂറും മുംബൈ സി.എസ്.ടി തിരുവനന്തപുരം എക്‌സ്പ്രസ് 25 മിനിട്ടും കൊല്ലം കായംകുളം സെക്ഷനില്‍ പിടിച്ചിടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

chandrika: