X

വിടവാങ്ങല്‍ ചടങ്ങില്‍ വിതുമ്പിക്കരഞ്ഞ് മെസ്സി

ബാഴ്‌സലോണ ജേഴ്‌സിയില്‍ നിന്ന് ഇതിഹാസതാരം ലയണല്‍ മെസ്സി ഔദ്യോഗികമായി പടിയിറങ്ങി. ബാഴ്‌സലോണ അധികൃതരോടും ആരാധകരോടും സഹപ്രവര്‍ത്തകരോടും കണ്ണീരോടെ ആയിരുന്നു മെസ്സിയുടെ വിടപറച്ചില്‍. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയോടെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരാധകരെ പോലും കരയിപ്പിച്ചു കൊണ്ടായിരുന്നു മെസ്സി വിതുമ്പി കരഞ്ഞു കൊണ്ട് ബാഴ്‌സലോണയില്‍ നിന്നും വിടപറഞ്ഞത്.

പതിമൂന്നാം വയസ്സ് മുതല്‍ ജീവിതം മുഴുവന്‍ ഇവിടെ തന്നെയായിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ആത്മബന്ധത്തിന് ശേഷമാണ് വിടപറയുന്നത്. എന്നെ ഞാനാക്കിയത് ബാഴ്‌സയാണ്, ഇങ്ങനെയൊരു നിമിഷത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ആരാധകരോടും സഹതാരങ്ങളോടും എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട് വികാരനിര്‍ഭരനായി മെസ്സി പറഞ്ഞു.

മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ആയിരുന്നു ലയണല്‍ മെസ്സി ബാഴ്‌സ വിടുന്നു എന്ന കാര്യത്തില്‍ അന്തിമ പ്രഖ്യാപനം വന്നത്. മെസ്സി യുമായുള്ള കരാര്‍ പുതുക്കില്ലെന്ന് ബാഴ്‌സ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. മെസ്സിയുടെ അടുത്ത ക്ലബ്ബ് പി സ് ജി ആണെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

web desk 3: