X

ജോദ്പൂരില്‍ അഭിഭാഷകനെ കുത്തിക്കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ അഭിഭാഷകനെ കുത്തിക്കൊന്നു. ജോദ്പൂരില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മന്ദിര്‍ വാല മൊഹല്ല സ്വദേശിയായ ജുഗ് രാജ് ചൗഹാന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ അനില്‍, മുകേഷ് എന്നിവര്‍ അറസ്റ്റിലായി.

ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചൗഹാനെ പ്രതികള്‍ വഴിയില്‍ തടയുകയും വാക് തര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.

webdesk12: