ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,00,82,778 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 68,885 പേര്‍ രോഗമുക്തരായി.

രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 2,90,63,740 ആയി ഉയര്‍ന്നു. 6,27,057 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 1,300 പേര്‍ രാജ്യത്ത് മരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണം 3,31,981 ആയി ഉയര്‍ന്നു.