X

പ്രവാസി ഭാരതിയ ദിവസ് : കസേരയിൽ ബിജെപിക്കാർ, ഇരിപ്പിടമില്ലാതെ പ്രതിനിധികൾ

ന്യുഡൽഹി : മധ്യപ്രദേശിലെ ഇൻഡോറിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച പ്രവാസി ഭാരതീയ സമ്മേളനത്തിൽ പങ്കെടുക്കാൻ പണമടച്ച് രജിസ്റ്റർ ചെയ്ത് എത്തിയ പ്രതിനിധികൾക്ക് ഇരിപ്പിടം ഇല്ലാതായി. പ്രധാനമന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് പകുതിയോളം പ്രതിനിധികൾക്ക് ഹാളിൽ കടക്കാൻ പോലും ആയില്ല. തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റു . നിരത്തി വച്ചിരിക്കുന്ന കസേരകളിൽ ബിജെപിക്കാർ ആദ്യമേ കയറി സ്ഥാനം പിടിച്ച് പങ്കെടുക്കാൻ എത്തിയ പ്രതിനിധികൾക്ക് ഇരിപ്പിടം വിട്ട് നൽകിയില്ല.

3500 പേർക്ക് രജിസ്ട്രേഷൻ നൽകിയശേഷം 2000 പേർക്ക് മാത്രം ഇരിക്കാവുന്ന ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഏകദേശം 800 രൂപ വില വരുന്ന ഫീസ് അടച്ചു പരിപാടി രജിസ്റ്റർ ചെയ്താണ് വിദേശരാജ്യങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തിയത്. പരിപാടി തുടങ്ങിയിട്ടും ഹാളിനകത്തേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നപ്പോൾ പ്രതിഷേധം ശക്തമായി , ചിലരെ പ്രവേശിപ്പിക്കാൻ പോലീസ് കവാടം തുറന്നത് ഉന്തും തള്ളും ഉണ്ടാക്കി.

അമേരിക്ക, ബ്രിട്ടൻ ജമൈക്ക, മൗറീഷ്യസ്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങൾ അപമാനിക്കപെട്ടെന്ന് തുറന്നടിച്ചു. പരിപാടി സംഘടിപ്പിക്കാൻ തക്ക സൗകര്യം ഹാളിൽ ഉണ്ടായില്ലെന്ന് സംബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വേദിയിൽ മാപ്പ് പറഞ്ഞു.

webdesk12: