india

ഉരുക്ക് വനിതയെ ആദ്യം ഊമയായ പാവ എന്നാണ് അവര്‍ വിശേഷിപ്പിച്ചത്; രാഹുല്‍ ഗാന്ധി

By webdesk11

December 28, 2022

പപ്പു എന്ന് വിളിച്ച് പരിഹസിക്കുന്നതില്‍ പരാതിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതൊരു പ്രചാരണത്തിന്റെ ഭാഗമാണെന്ന് ഭാരത് ജോഡോ യാത്രയ്ക്കിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘അവരുടെ മനസ്സിലെ ഭയമാണ് ഇതിലൂടെ വ്യക്തമാകുന്നത്, അവര്‍ അസന്തുഷ്ടരാണ്. എന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയെ ഊമയായ പാവ എന്നാണ് വിളിച്ചിരുന്നത്, എന്നാല്‍ പെട്ടെന്ന് അവര്‍ ഉരുക്ക് വനിതയായി മാറി. അവര്‍ എന്നും ഉരുക്ക് വനിതയായിരുന്നു, എനിക്ക് യാതൊരു പ്രശ്നവുമില്ല, നിങ്ങള്‍ ആഗ്രഹിക്കുന്ന എന്തും വിളിക്കാം. ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല.’ രാഹുല്‍ വ്യക്തമാക്കി.

വിശ്രമത്തില്‍ ഇരിക്കുന്ന ഭാരത് ജോഡോ യാത്ര ജനുവരി 3 ന് പുനരാരംഭിക്കും.