ന്യൂഡല്‍ഹി: രാജ്യത്ത് 2019ല്‍ 1948 പേരെ കിരാത നിയമമായ യു.എ. പി.എ പ്രകാരം അറസ്റ്റു ചെയ്തതായി കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ഇതില്‍ 34 പേരെയാണ് ശിക്ഷിച്ചിട്ടുള്ളതെന്നും ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു. ഡി.എം .കെ എം.പി തിരുച്ചി ശിവയുടെ യു.എ.പി.എ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ശേഖരിക്കുന്നതെന്നും വാര്‍ഷിക കണക്കെടുപ്പാണ് എന്‍.സി.ആര്‍. ബി തയാറാക്കുന്നതെന്നും പറഞ്ഞ മന്ത്രി 2019ലാണ് അവസാനമായി റിപ്പോര്‍ട്ട് പുറത്തിറക്കിയതെന്നും വ്യക്തമാക്കി.