X

ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുക്കണം : എംഎസ്എഫ്

കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാമെന്ന് ആവശ്യപ്പെട്ട് പണം നല്‍കിയതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു എന്നിവര്‍ക്കെതിരെകേസെടുക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കി.

ദൃശ്യമാധ്യമങ്ങളിലും നവ മാധ്യമങ്ങളിളുടെയും പുറത്തുവന്ന ശബ്ദരേഖ അടിസ്ഥാനത്തിലാണ് പരാതി.

നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന് വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ട് സി കെ ജാനുവിന്റെ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ ശ്രീമതി പ്രസീത അഴീക്കോട് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

മേല്‍ പറഞ്ഞ പണത്തിന്റെ സ്രോതസ്സും ചിലവഴിച്ച രീതിയും , ഇതുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങളെ കുറിച്ചും സമഗ്രമായി അന്വോഷണം നടത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും സി കെ ജാനുവിനെതിരെയും കേസെടുക്കണമെന്ന് പരാതില്‍ ആവശ്യപ്പെടുന്നു.

 

 

web desk 3: