india

പൊലീസിനെ വാഹനമിടിച്ച്‌ വീഴ്ത്തി കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

By webdesk12

December 28, 2022

പൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടക്കാന്‍ ശ്രമിച്ച പ്രതി വെള്ളറട പൊലീസിന്റെ പിടിയില്‍.വെള്ളറട കാരമൂട് സ്വദേശി പ്രശാന്ത് രാജ് എന്ന 32-കാരനാണ് പിടിയിലായത്. തമിഴ്‌നാട് തേനി കടമലക്കുണ്ട് പൊലീസ് സ്‌റ്റേഷനിലെ കേസില്‍ പ്രതിയാണിയാള്‍.

സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന് രഹസ്യവിവരം ലഭിച്ച പൊലീസ് ഇവിടെ പരിശോധനക്ക് എത്തുകയും ഇതിനിടെ പൊലീസിനെ വാഹനമിടിച്ച്‌ വീഴ്ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.