ന്യൂഡല്‍ഹി: 21 -ാം നൂറ്റാണ്ടിലെ മികച്ച ടെറ്റ് ബാറ്റസ്മാനായി സച്ചിന്‍നെ തിരഞ്ഞെടുത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നടത്തിയ സര്‍വ്വയിലാണ് സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

വി .വി .എസ് ലക്ഷ്മണ്‍, അകാശ് ചോപ്ര ഇര്‍ഫാന്‍ പത്താന്‍ തുടങ്ങിയവര്‍ അടങ്ങിയ പാനലാണ് സച്ചിനെ തിരഞ്ഞെടുത്തത്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറാണ് വിജയിയെ പ്രഖ്യാപിച്ചത്.

16-ാം വയസ്സിലായിരുന്നു സച്ചിന്റെ ആദ്യ ടെസ്റ്റ് മത്സരം. പാകിസ്ഥാനായിരുന്നു എതിരാളികള്‍. ടെസ്റ്റില്‍  51 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട് സച്ചിന്‍ ടെണ്ടുല്‍ക്കര്‍.