X

‘ചിക്കന്‍ ടിക്ക മസാല’ കണ്ടുപിടുത്തക്കാരന്‍ അലി അഹമ്മദ് അസ്ലം അന്തരിച്ചു

‘ചിക്കന്‍ ടിക്ക മസാല’ കണ്ടുപിടിച്ച ഗ്ലാസ്ഗോയില്‍ നിന്നുള്ള ഷെഫ് അലി അഹമ്മദ് അസ്ലം (77) അന്തരിച്ചു.
അലി അഹമ്മദ് അസ്ലമിന്റെ മരണം ഗ്ലാസ്ഗോയിലെ അദ്ദേഹത്തിന്റെ ഷിഷ് മഹല്‍ റെസ്റ്റോറന്റാണ് അറിയിച്ചത്. ആദരസൂചകമായി 48 മണിക്കൂര്‍ ഷിഷ് മഹല്‍ റെസ്റ്റോറന്റ് അടച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

1970 കളില്‍ ഷിഷ് മഹല്‍ എന്ന തന്റെ റെസ്റ്റോറന്റില്‍ ഒരു ടിന്‍ തക്കാളി സൂപ്പില്‍ നിന്ന് ഉണ്ടാക്കിയ സോസ് മെച്ചപ്പെടുത്തിയാണ് അദ്ദേഹം ഈ വിഭവം കണ്ടുപിടിച്ചത്.

web desk 3: