kerala

ടാങ്കര്‍ ലോറി അപകടം: മദ്യപിച്ചു വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍

By Test User

December 14, 2022

പയ്യന്നൂര്‍: പിലാത്തറ ഏഴിലോട് ചക്ളിയ കോളനി സ്റ്റോപ്പിനു സമീപം ജനവാസ കേന്ദ്രത്തില്‍ നിയന്ത്രണം വിട്ടു പാചക വാതക ലോറി മറിഞ്ഞത് ഡ്രൈവര്‍ മദ്യപിച്ചിതിനാലാണെന്നു പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.ടാങ്കര്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്നു പരിയാരം പൊലിസ് വൈദ്യപരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ ടാങ്കറുകളില്‍ രണ്ടാം ഡ്രൈവര്‍ വേണമെന്ന നിബന്ധനയുണ്ടായിരുന്നുവെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ലെന്നു പൊലിസ് പറഞ്ഞു.മദ്യപിച്ചു വാഹനമോടിച്ചതിന് തമിഴ്നാട് നാമക്കല്‍ സ്വദേശി മണിവേലിനെ പരിയാരം പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് ഈറൂട്ടിലെ വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ തിരിച്ചുവിട്ടിരിക്കുകയാണ്.

തളിപറമ്ബ് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പിലാത്തറയില്‍ നിന്നും മാതമംഗലം മാത്തില്‍ വഴിയും വളപട്ടണം, കണ്ണപുരം ഭാഗത്തു നിന്നുളള വാഹനങ്ങള്‍ പഴയങ്ങാടി-വെങ്ങര-മുട്ടം-പാലക്കോട്-രാമന്തളി-പയ്യന്നൂര്‍ വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും വരു വാഹനങ്ങള്‍ എടാട്ട് -കൊവ്വപ്പുറം-ഹനുമാരമ്ബലം- കെ. എസ്. ടി.പി റോഡുവഴിയമാണ് തിരിച്ചുവിട്ടത്.സ്ഥലത്ത് ഇന്ന് രാവിലെ മുതല്‍ അഗ്നി ശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.