Connect with us

News

നെയ്മര്‍ ബാര്‍സയിലേക്കില്ല; വ്യക്തമാക്കി ടീം

നിലവില്‍ പി.എസ്.ജി താരമാണ് ബ്രസീലുകാരന്‍

Published

on

മാഡ്രിഡ്: സാവി ഹെര്‍ണാണ്ടസ് ലക്ഷ്യമിട്ടത് ഒരേ ഒരാളെ മാത്രം- സാക്ഷാല്‍ ലിയോ മെസിയെ. എന്നാല്‍ അദ്ദേഹത്തെ അവസാന നിമിഷം കൈവിട്ടുപോയി. സാമ്പത്തിക വിഷയങ്ങളില്‍ മെസി അകന്നത് സാവിയെ മാത്രമല്ല ബാര്‍സാ ആരാധകരെയും നിരാശയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മെസി തന്നെയാണ് ഔദ്യോഗികമായി താന്‍ ബാര്‍സയിലേക്കില്ല എന്ന് വ്യക്തമാക്കിയത്. ഇന്നലെ മാധ്യമങ്ങളെ കാണവെ സാവിയോട് ഒരു ചോദ്യം- നെയ്മര്‍ തിരിച്ച് വരുന്നുണ്ടോ ബാര്‍സയിലേക്ക്. ചിരിയോടെ അദ്ദേഹം പറഞ്ഞു-നെയ്മറെ വേണ്ട.

നിലവില്‍ പി.എസ്.ജി താരമാണ് ബ്രസീലുകാരന്‍. പക്ഷേ ഈ സീസണോടെ താന്‍ പി.എസ്.ജി വിടുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കാണ് നെയ്മറിന്റെ വരവ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉള്‍പ്പെടെ വിവിധ ക്ലബുകള്‍ അദ്ദേഹത്തിനായി രംഗത്തുണ്ട്.

kerala

മടവൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ ജുറൈജ് അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ 5ാം വാര്‍ഡ് പ്രസിഡന്റ്ായിരുന്നു.

Published

on

മടവൂര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ അരോത്ത് കെ ജുറൈജ്( 42) അന്തരിച്ചു. മുസ്ലിം ലീഗ് മുന്‍ 5ാം വാര്‍ഡ് പ്രസിഡന്റ്ായിരുന്നു.പിതാവ് ഉമ്മര്‍, മാതാവ് പാത്തുമ്മ സഹോദരന്‍:ജുനൈസ്, ഭാര്യ നഫീസ (പതിമഗലം ) മക്കള്‍ : ജുമാന, നിഫ

Continue Reading

Film

കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിരൂപണങ്ങളും അഭിപ്രായങ്ങളും ഹൃദയം നിറയ്ക്കുന്നുവെന്ന് മമ്മൂട്ടി

താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.

Published

on

“കണ്ണൂര്‍ സ്ക്വാഡിനെക്കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ ഏവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷം”താന്‍ നായകനും നിര്‍മ്മാതാവുമായ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി എത്തുന്ന ചിത്രം ഇന്‍വെസ്റ്റി​ഗേഷന്‍ കഥയാണ്. കാസര്‍​ഗോഡ് നടക്കുന്ന ഒരു കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജും സംഘവും ഇന്ത്യയൊട്ടാകെ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം.

 

 

Continue Reading

india

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.

പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം

Published

on

ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ബസിൽ യാത്ര ചെയ്തിരുന്ന 54 പേരിൽ 30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Continue Reading

Trending