തിരുവനന്തപുരം: നെയ്യാര്‍ ഡാം സിംഹ സഫാരി പാര്‍ക്കില്‍നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. എന്നാല്‍ കടുവയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കടുവ പുറത്ത് പോകാനും വെള്ളത്തിലേക്ക് ചാടാനും സാധ്യതയില്ലെന്നും മുന്‍കരുതല്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.

സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഡാമില്‍ ചാടിയതായും സംശയം ഉയര്‍ന്നിരുന്നു.വയനാട്ടില്‍നിന്ന് എത്തിച്ച കടുവ ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് കൂട്ടില്‍നിന്നും രക്ഷപ്പെട്ടത്.