കോഴിക്കോട്: നിലമ്പൂരില്‍ പൊലീസും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദി നേതാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി നേതാക്കള്‍ കുപ്പു ദേവരാജിന്റെയും അജിതയുടെയും പോസ്റ്റുമോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിക്കു മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. മുണ്ടൂര്‍ രാവുണ്ണിയെ ഉള്‍പ്പെടെ മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.