കോഴിക്കോട്: കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് സംബന്ധിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. മൂന്നുപേര്‍ക്ക് കൂടി നിപ ബാധയുണ്ടായിരുന്നുവെന്നും അവര്‍ അതിനെ അതിജീവിച്ചെന്നുമാണ് അമേരിക്കയിലെ സി.ഡി.സി ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.

ഈ മൂന്നുപേരിലും നിപക്കെതിരായ ആന്റിബോഡി കണ്ടെത്തിയെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. നേരത്തെ കേരളത്തില്‍ 19 പേര്‍ക്ക് നിപ ബാധിച്ചെന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍. ഇത് നിരാകരിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. വൈറസ് ബാധയേറ്റ് 18 പേരാണ് സംസ്ഥാനത്ത് മരിച്ചത്.