X
    Categories: indiaNews

ആംബുലന്‍സ് ലഭിച്ചില്ല; യു.പിയില്‍ മകന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിച്ച് വയോധിക

ഉത്തര്‍പ്രദേശിലെ മീററ്റില്‍ മകന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലേക്ക് എത്തിച്ച് വയോധിക. മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിക്കാത്തതുകൊണ്ടാണ് ഉന്തുവണ്ടിയില്‍ കൊണ്ടുപോകേണ്ടി വന്നത്. ഉന്തുവണ്ടി തള്ളിക്കൊണ്ട് പോകുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഇളയ മകനോടൊപ്പം മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോകുന്ന വയോധികയെയും ഇവര്‍ പലരോടും സഹായം അഭ്യര്‍ത്ഥിക്കുന്നതായും വീഡിയോയില്‍ കാണാം. പിന്നീട് സഹായം ഒന്നും ലഭിക്കാതെ വന്നതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു.

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അമിത് കുമാര്‍ മാലിക്കാണ് പിന്നീട് അന്ത്യകര്‍മ്മങ്ങള്‍ നടത്താന്‍ കുടുംബത്തെ സഹായിച്ചത്.
സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കല്‍ ഓഫീസര്‍ പറയുന്നു.

webdesk11: