kerala
പി ആര്‍ ഏജന്‍സി അഭിമുഖ വിവാദത്തില്‍ മറുപടി ഇല്ല; ചോദ്യങ്ങള്‍ വിവരാവകാശ നിയമപരിധിയില്‍ വരില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
വാര്‍ത്താസമ്മേളനത്തിനിടെ കടന്നുവന്ന മൂന്നാമനേക്കുറിച്ചും അഭിമുഖത്തിന്റെ ഇടനിലക്കാരേക്കുറിച്ചും മൗനമാണ്.

വീണ്ടും ഹഹഹ നിലപാട് തുടര്‍ന്ന് മുഖ്യമന്ത്രി. പി.ആര്‍. ഏജന്‍സി വിവാദത്തില്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞുമാറി. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങിയ അഭിമുഖത്തേക്കുറിച്ചുള്ള ചോദ്യങ്ങള്‍ വരുന്നതല്ലെന്ന് മറുപടി. വാര്‍ത്താസമ്മേളനത്തിനിടെ കടന്നുവന്ന മൂന്നാമനേക്കുറിച്ചും അഭിമുഖത്തിന്റെ ഇടനിലക്കാരേക്കുറിച്ചും മൗനമാണ്.
അഭിമുഖത്തിന് ബന്ധപ്പെട്ടത് ഹരിപ്പാട് മുന്‍ എം.എല്‍.എ ദേവകുമാറിന്റെ മകന്‍ സുബ്രഹ്മണ്യനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മൂന്നാമതൊരാള്‍ അഭിമുഖത്തിനിടെ കയറിവന്നെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. എന്നാല്‍ അതാരാണെന്ന് അന്വേഷിക്കുമോ എന്നതിലും ഉത്തരമില്ല. പി.ആര്‍.ഏജന്‍സി മുഖ്യമന്ത്രിയുടെ ഏതെങ്കിലും അഭിമുഖത്തിന് പിന്നില്‍ ഉണ്ടോയെന്ന ചോദ്യത്തിന് മാത്രമാണ് മറുപടി. പി.ആര്‍ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല.
മലപ്പുറം വിരുദ്ധ പരാമര്‍ശം അടങ്ങിയ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പിന്നില്‍ പി.ആര്‍ ഏജന്‍സിയെന്ന ദ് ഹിന്ദു പത്രത്തിന്റെ വിശദീകരണം ഈ അവകാശവാദങ്ങളെല്ലാം തകര്‍ക്കുന്നതായിരുന്നു. വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി ആരോപണം നിഷേധിച്ചെങ്കിലും പ്രധാന ചോദ്യങ്ങള്‍ക്കെല്ലാം ഇതായിരുന്നു മറുപടി.
kerala
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു
ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. റഷ്യയും ഉക്രെയ്നും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ സ്വര്‍ണ വില വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.
ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയില്‍ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.
18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്.
kerala
പാലക്കാട് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി
പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. കരംപ്പൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. പ്രതി മൂങ്കില്‍മട സ്വദേശി ആറുച്ചാമിയെ പൊലീസ് പിടികൂടി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് നിഗമനം.
kerala
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന്, മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
രാവിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
-
Film20 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala3 days ago
വായില്‍ വിഷം നുരയ്ക്കുന്ന ശശികല ടീച്ചറിന്റെ പിന്തലമുറക്കാരനായി കാലം നിങ്ങളെ മുദ്ര കുത്തും; പി.എസ് സഞ്ജീവിനെതിരെ ആഞ്ഞടിച്ച് കെഎസ്യു