Connect with us

kerala

ഇരകള്‍ക്കില്ലാത്ത സുരക്ഷ ക്രിമിനലിനോ

ടി.പിയെ കൊല്ലിച്ചതാരാണെന്ന പരസ്യമായ രഹസ്യം പ്രതികളുടെ നാവിലൂടെ തന്നെ പുറത്തുവരുമെന്ന സി.പി.എമ്മിന്റെ ഭയമാണതിനുപി ന്നില്‍.

Published

on

ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ മുഖ്യ പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ മലയാളിയുടെ മനോനിലയെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മയുടെ പേരില്‍ പരാതി തയാറാക്കി മനുഷ്യാവകാശ കമ്മീഷനു നല്‍കി, ഒരു ജുഡീഷ്യല്‍ കമ്മീഷനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത രൂപത്തിലുള്ള റിപ്പോര്‍ട്ട് നേടിയെടുത്ത് ജയില്‍വകുപ്പിന് മുന്നിലെത്തിച്ചാണ് പാര്‍ട്ടിയും സര്‍ക്കാറും ഈയൊരു ദുരന്തനാടകമൊരുക്കിയിരിക്കുന്നത്. ദുര്‍വിനിയോഗം ചെയ്യാന്‍ സൗകര്യമുള്ള റിപ്പോര്‍ട്ടില്‍ പ്രതിയുടെ മനുഷ്യാവകാശത്തെക്കുറിച്ചും സുരക്ഷി തത്വത്തെക്കുറിച്ചുമെല്ലാമാണ് ആശങ്കപ്പെടുന്നത്. 51 വെ ട്ടിനാല്‍ അരുംകൊലചെയ്യപ്പെട്ട ഇരയെക്കുറിച്ചോ അദ്ദേഹത്തിന്റെ കുടംബത്തിന്റെ വികാരങ്ങളെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ ഈയൊരു ഉത്തരവ് പുറപ്പെടുവിച്ച കമ്മീഷന്‍ യഥാര്‍ത്ഥത്തില്‍ ഇരിക്കുന്ന പദവിയുടെ അന്ത സത്തയെയാണ് സംശയത്തിലാക്കിയിരിക്കുന്നത്. അധികാരത്തിന്റെ അഹന്തയാല്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്ന സി.പി.എമ്മിന്റെറെ നെറികെട്ട സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടി സുനിയുടെ പരോളിലൂടെ ഉണ്ടാ യിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെയും അവരുടെ കുടുംബങ്ങളെയുമെല്ലാം കുറ്റവിമുക്തരാക്കുന്നതിനായി വനിതാ കമ്മീഷനെയും ബാലാവകാശ കമ്മിഷനെയുമെല്ലാം നഗ്‌നമായി ദുരുപയോഗം ചെയ്യുന്നത് പിണറായിസര്‍ക്കാര്‍ നിരവധി തവണ കാണിച്ചുതന്നതാണ്. ഇപ്പോഴിതാ ഒരു കൊടും ക്രമിനലിനെ പുറംലോകത്തെത്തിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷനെയും അതി ദാരുണമാംവിധം ദു രുപയോഗം ചെയ്തിരിക്കുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒരുപക്ഷേ ജയിലില്‍ കിടന്നതിനേക്കാളധികം പുറത്തായിരിക്കും കഴിഞ്ഞിട്ടുണ്ടാവുക. കിട്ടിയ അവസരങ്ങളിലെല്ലാം ഈ കൊടും ക്രിമിനലുകളെ പുറംലോകത്തെത്തിക്കാനും അവരെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ പിണറാ യി സര്‍ക്കാറിന്റെ കാലത്ത് നിരന്തരം നടന്നിട്ടുണ്ട്. മുമ്പ് പന്ത്രണ്ടോളം കേസുകളില്‍ പ്രതിയായിട്ടുള്ള കൊടി സുനിക്ക് 30 ദിവസത്തെ സാധാരണ പരോളാണ് നല്‍കി യിരിക്കുന്നത്. മകനെ കാണാനുള്ള അമ്മയുടെ ആഗ്രഹത്തിന്റെ പേരിലായിരുന്നു ഈ തുറന്നുവിടലെങ്കില്‍ ഏഴുദിവസത്തെ പ്രത്യേക പരോളിലെങ്കിലും ഇത് ഒതുക്കാമായിരുന്നു. പരോളിനു പുറമേ ജയില്‍വാസ കാലത്തും പിണറായി സര്‍ക്കാര്‍ എല്ലാ സഹായ സൗകര്യങ്ങളും ഇവര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ജയിലില്‍വെച്ച് സാമൂഹ മാധ്യമങ്ങളില്‍ പ്രതികള്‍ സജീവമായിരുന്ന തിന്റെയും ലഹരി ഉപയോഗത്തിന്റെയും സഹതടവുകാരെയും ജയിലുദ്യോഗസ്ഥരെയും അക്രമിച്ചതിന്റെയുമെല്ലാം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവന്നുകൊണ്ടിരുന്നതാണ്. എന്നാല്‍ ഈ നിയമലംഘനങ്ങളുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ എടുക്കുന്നതിനുപകരം പ്രതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനാണ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യംചെയ്യുന്ന ആഭ്യന്തര വകുപ്പ് തയാറായിട്ടുള്ളത്. പരോളിലിറങ്ങിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളുടെ നിരീക്ഷണമുള്‍പ്പെടെയുള്ള ഒരു നിബന്ധനയും ഇവര്‍ക്ക് ബാധകമല്ലാത്ത അവസ്ഥയുമാണ്. അതുകൊണ്ട് തന്നെ പരോളില്‍ ഇറങ്ങിയ ഘട്ടങ്ങളില്‍ പോലും ഇവര്‍ കുറ്റകൃത്യങ്ങളി ലേര്‍പ്പെടുകയാണ്. മാത്രവുമല്ല സി.പി.എം നേതൃത്വത്തിന്റെ എല്ലാ സഹകരണവും സംരക്ഷണവും ഇക്കാലയള വില്‍ ഇവര്‍ അനുഭവിന്നുമുണ്ട്.

ടി.പി വധക്കേസിലെ പ്രതികളെ ഈ സര്‍ക്കാര്‍ എന്തിന് ഇങ്ങനെ നിര്‍ലജ്ജം സഹായിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ടി.പിയെ കൊല്ലിച്ചതാരാണെന്ന പരസ്യമായ രഹസ്യം പ്രതികളുടെ നാവിലൂടെ തന്നെ പുറത്തുവരുമെന്ന സി.പി.എമ്മിന്റെ ഭയമാണതിനുപി ന്നില്‍. കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിലൂടെയും കഴിഞ്ഞ ദിവസം പെരിയ കൊലക്കേസിലെ പ്രതികള്‍ ക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ചതിലൂടെയും സി.പി.എം നല്‍കുന്ന സന്ദേശം വ്യക്തമാണ്. പാര്‍ട്ടിക്കു വേണ്ടിയുള്ള എത്ര ഹീനമായ ചെയ്തികളെയും സംര ക്ഷിക്കാന്‍ ഈ പാര്‍ട്ടി കൂടെയുണ്ടാവുമെന്നതാണത്. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ ആത്മ ഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് നിമിഷങ്ങള്‍ക്കകമാണ്. എന്നാല്‍ ആ പരാതി വ്യാജമായിരുന്നുവെന്ന് വിവരാവകാശ കമ്മിഷന്റെ മറുപടികൊണ്ട് തന്നെ വ്യക്തമായിരിക്കുകയാണ്. ആരോപണ വിധേയയായ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള ചെപ്പടി വിദ്യയായിരുന്നു പരാതിക്കു പിന്നില്‍. കൊടിസുനിക്ക് വേണ്ടിയുള്ള അമ്മയുടെ പേരിലുള്ള അപേക്ഷയും സി.പി.എമ്മിന്റെ കുതന്ത്രത്തിന്റെ ഭാഗംതന്നെയായിരിക്കുമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

 

kerala

ബജറ്റ് സാധാരണക്കാരന് ഇരുട്ടടി: പിഎംഎ സലാം

Published

on

സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് സാധാരണക്കാരന് ഇരുട്ടടിയാകുന്ന ജനദ്രോഹ ബജറ്റാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഭൂനികുതി സ്ലാബ് 50 ശതമാനം വർധിപ്പിച്ചത് വലിയ ആഘാതമാണ്. പാവങ്ങളെ പിഴിഞ്ഞ് കോടികൾ വരുമാനമുണ്ടാക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് ഈ നീക്കത്തിൽനിന്ന് വ്യക്തമാണ്. കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്തത് നിരാശാജനകമാണ്. പൊള്ളയായ വാഗ്ദാനങ്ങൾ കുത്തിനിറച്ച ഒരു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ക്ഷേമ പെൻഷൻ മുടങ്ങിയിട്ടും സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ വലഞ്ഞിട്ടും പൊതുകടം നാൽപതിനായിരം കോടിയായിട്ടും ധനസ്ഥിതി മെച്ചപ്പെട്ടു എന്ന കള്ളമാണ് ബജറ്റിന്റെ തുടക്കത്തിൽത്തന്നെ പറഞ്ഞത്. സാധാരണക്കാർക്ക് ഗുണപ്രഗദമാകുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല.
യാതൊരു ഫലവും സമ്മാനിക്കാത്ത നവകേരള സദസ്സിന്റെ ആർഭാടത്തിന് 500 കോടി അനുവദിച്ചത് ജനദ്രോഹ നടപടിയാണ്. ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. 4500 കോടി കൊടുക്കാനുണ്ട്. ഇതേപ്പറ്റിയൊന്നും ബജറ്റ് പരാമർശിക്കുന്നില്ല.
ലോക കേരള സഭകളിൽനിന്ന് ലഭിച്ച നിർദേശങ്ങളിൽ ഒന്ന് പോലും പാലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമില്ല. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ചോ മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ചോ ഒന്നും പറയുന്നില്ല. സാമ്പത്തിക ഞെരുക്കം മൂലം പ്രയാസപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളെ താങ്ങി നിർത്താനുള്ള യാതൊരു പദ്ധതികളും പറഞ്ഞിട്ടില്ല. തകർന്നടിഞ്ഞ് കിടക്കുന്ന ചെറുകിട വ്യാപാര മേഖല സർക്കാറിന്റെയോ ധനകാര്യ മന്ത്രിയുടെയോ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഫലത്തിൽ കേരള ജനതക്ക് യാതൊരു ഗുണവും നൽകാത്ത, നൈരാശ്യവും ദ്രോഹവും മാത്രം സമ്മാനിക്കുന്ന ബജറ്റാണിത്. പുതുതായി എന്തെങ്കിലും പ്രതീക്ഷകളെങ്കിലും പങ്കുവെക്കാൻ സാധാരണ ബജറ്റുകളിൽ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഈ ബജറ്റ് നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

kerala

ബസ് കാത്തുനിന്ന തൊഴിലാളികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി; 10 പേര്‍ക്ക് പരിക്കേറ്റു

വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.

Published

on

പാലക്കാട് വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്കേറ്റു. വടക്കഞ്ചേരി പുളിങ്കൂട്ടത്ത് വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവര്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയലില്‍ പ്രവേശിപ്പിച്ചു.

ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന നിര്‍മാണത്തൊഴിലാളികളാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വെച്ച് അപകടത്തില്‍ പെട്ടത്. നിയന്ത്രണംവിട്ട കാര്‍ ഇവരുടെ നേര്‍ക്ക് പാഞ്ഞുകയറുകയായിരുന്നു. എട്ടു സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. സുന്ദരന്‍, ധനലക്ഷ്മി, തങ്കമണി എന്നിവരാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

 

Continue Reading

kerala

ബാലരാമപുരത്തെ കൊലപാതകം: പ്രതിയായ ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ഡോക്ടര്‍മാര്‍

കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹരികുമാറിനെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

Published

on

ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവനായ ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ഡോക്ടര്‍മാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഹരികുമാറിനെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. സഹോദരി ശ്രീതുവിനെയും ഹരികുമാറിനെയും ഒരുമിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്യാനാണ് നീക്കം.

കുട്ടിയെ കൊലപ്പെടുത്തിയതിനു കാരണം പ്രതി ഹരികുമാറിന് സഹോദരിയോടുള്ള കടുത്ത വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് ഹരികുമാറിന് തോന്നിയെന്നായിരുന്നു നിഗമനം. കുഞ്ഞിന്റെ കരച്ചില്‍ പോലും പ്രതിക്ക് അരോചകമായി. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതും ഹരികുമാറിന്റെ വിരോധത്തിന് കാരണമായെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Trending