തിരുവനന്തപുരം: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച മോദി സര്‍ക്കാര്‍ നീക്കം ക്രിമിനല്‍ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
500, 1000 നോട്ടുകള്‍ അസാധുവായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനം സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. നടപടി കടുത്ത ജനദ്രോഹമാണെന്നും വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സര്‍ക്കാറും പ്രതിപക്ഷവും ഒറ്റക്കെട്ടായി നീങ്ങണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.