X

എന്‍.ആര്‍.സി; പുറത്തായവര്‍ക്ക് നിയമസഹായം നല്‍കാന്‍ മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന ലോയേഴ്‌സ് ഫോറം ആസ്സാമില്‍

ന്യൂഡല്‍ഹി: പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കാന്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള ലോയേഴ്‌സ് ഫോറം ആസ്സാമിലെത്തി. ലിസ്റ്റില്‍ നിന്നും പുറത്തായവരെ എന്‍ആര്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ലോയേഴ്‌സ് ഫോറം ഭാരവാഹികള്‍ ആസാമിലെത്തിയത്. നാലുദിവസങ്ങളായി അഡ്വ ഷായുടെയും , അബു സിദ്ദിക്വിന്റെയും നേതൃത്വത്തിലുള്ള സംഘം വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണ്. ആസ്സാമിലെ തന്നെ പ്രഗത്ഭരായ ഒരു സംഘം വക്കീലന്മാരെ ഈ ദൗത്യത്തില്‍ പങ്കാളികളാക്കുന്നതിനും ആസ്സാം കേന്ദ്രീകരിച്ചു ലോയേഴ്‌സ് ഫോറം രൂപീകരിക്കുവാനും കൃത്യമായ പ്രവര്‍ത്തന പദ്ധതികളാവിഷ്‌കരിക്കുവാനും ഷായ്ക്കും ടീമിനും സാധിച്ചിട്ടുണ്ടെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആസ്സാമിന്റെ യഥാര്‍ത്ത മക്കളാരും പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത് പോകരുതെന്ന് മുസ്‌ലിം ലീഗിന് നിര്‍ബന്ധമുണ്ട് …നിയമ പോരാട്ടത്തിന്റെ വഴിയിലൂടെ പുറത്താക്കപ്പെട്ട യഥാര്‍ത്ഥ പൗരന്മാരെ ചഞഇ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കുന്നതിനാണ് ലോയേഴ്‌സ് ഫോറം ഭാരവാഹികള്‍ ആസ്സാമിലെത്തിയത് ..നാലുദിവസങ്ങളായി അഡ്വ ഷായുടെയും , അബു സിദ്ദിക്വിന്റെയും നേതൃത്വത്തിലുള്ള സംഘം വിവിധ മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി നിയമപോരാട്ടത്തിനായി കുറ്റമറ്റ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു ..ആസ്സാമിലെ തന്നെ പ്രഗത്ഭരായ ഒരു സംഘം വക്കീലന്മാരെ ഈ ദൗത്യത്തില്‍ പങ്കാളികളാക്കുന്നതിനും ആസ്സാം കേന്ദ്രീകരിച്ചു ലോയേഴ്‌സ് ഫോറം രൂപീകരിക്കുവാനും കൃത്യമായ പ്രവര്‍ത്തന പദ്ധതികളാവിഷ്‌കരിക്കുവാനും ഷായ്ക്കും ടീമിനും സാധിച്ചിട്ടുണ്ട് ..യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും കുട്ടികള്‍ ഫീല്‍ഡിലിറങ്ങി സമാഹരിക്കുന്ന ഡോക്യൂമെന്റുകള്‍ മുന്‍നിര്‍ത്തിയുള്ള നിയമപോരാട്ടത്തിനു നമ്മുടെ പ്രിയപ്പെട്ട വക്കീല്‍ കൂട്ടം ഒരുങ്ങി കഴിഞ്ഞു …ഈ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നത് മലയാളി വക്കീലന്മാരല്ല ഈ മുസ്‌ലിം ലീഗ് വേദിയില്‍ നിന്ന് കൊണ്ട് തന്നെ ആസ്സാമിലെ ലോയേഴ്‌സ് ടീം ഈ ദൗത്യം ഏറ്റെടുക്കും ..തീര്‍ച്ചയായും അതിനുള്ള രംഗമൊരുക്കിയാണ് നമ്മുടെ ലോയേഴ്‌സ് ഫോറം കേരള നേതാക്കള്‍ മടങ്ങിയത് …

സി കെ സുബൈര്‍
ജനറല്‍ സെക്രട്ടറി
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി

chandrika: