Connect with us

kerala

നഴ്സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തൃശ്ശൂരില്‍ തുടങ്ങി; ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടും

നഴ്‌സുമാരുടെ 72 മണിക്കൂര്‍ സമ്പൂര്‍ണ പണിമുടക്ക് തൃശൂര്‍ ജില്ലയില്‍ ആരംഭിച്ചു.

Published

on

തൃശൂര്‍: നഴ്‌സുമാരുടെ 72 മണിക്കൂര്‍ സമ്പൂര്‍ണ പണിമുടക്ക് തൃശൂര്‍ ജില്ലയില്‍ ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ 11,12,13 തീയതികളിലാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ സമ്പൂര്‍ണ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന്റെ ഭാഗമായി രോഗികളെ രോഗികളെ അയല്‍ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റിതുടങ്ങി. വെന്റിലേറ്റര്‍, ഐ.സി.യു രോഗികളെയാണ് മാറ്റുന്നത്.

സമരം മൂലം ജില്ലയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിപ്പിക്കും. അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശമ്പളപരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. പ്രതിദിനവേതനം 1,500 രൂപയെങ്കിലുമാക്കുക, കോണ്‍ട്രാക്ട്, ഡെയ്‌ലി വേജസ് നിയമനങ്ങള്‍ അവസാനിപ്പിക്കുക, ലേബര്‍ നിയമങ്ങള്‍ നടപ്പിലാക്കുക, ശമ്പള വര്‍ധനവ് വരുന്നത് വരെ അടുത്ത മാസം മുതല്‍ ശമ്പളത്തിന്റെ അമ്പത് ശതമാനമെങ്കിലും ഇടക്കാലാശ്വാസം നല്‍കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

അന്‍പത് ശതമാനം ഇടക്കാലാശ്വാസം പ്രഖ്യാപിക്കുന്ന ആശുപത്രികളെ സമ്പൂര്‍ണ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. പ്രശ്‌നപരിഹാരമായില്ലെങ്കില്‍ മെയ് ഒന്നു മുതല്‍ സംസ്ഥാനമൊട്ടാകെ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഇന്നു മുതല്‍ 3 ദിവസവും കലക്ടറേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗൂഢാലോചന കേസ്; കെ. സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി

വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

Published

on

സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി.

ഇ.പി. ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരന്‍ നല്‍കിയ ഹർജിയിലാണ് കുറ്റവിമുക്തനാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

Continue Reading

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

Trending