Connect with us

crime

പാലക്കാട് എം.ഡി.എം.എയുമായി നഴ്‌സിംഗ് വിദ്യാര്‍ഥി പിടിയില്‍

Published

on

പാലക്കാട് ആലത്തൂരില്‍ 7.4 ഗ്രാം എം.ഡി.എം.എയുമായി നഴ്‌സിംഗ് വിദ്യാര്‍ഥി പിടിയിലായി. എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയാണ് ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്.

എറണാകുളത്ത് നഴ്‌സിങ്ങിന് പഠിക്കുന്ന നിജില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു കെവശമുണ്ടായിരുന്ന എം.ഡി.എം.എയെന്ന് പൊലീസ് പറഞ്ഞു. ആലത്തൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃപ്പാളൂര്‍ ബീവറേജന് സമീപത്തുവച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.

crime

ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോഴിക്കോട് ബിച്ചാശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

ബീച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ന്ന ഫിസിയോ തെറപ്പിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറപ്പിസ്റ്റ് ബി മഹേന്ദ്രന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

ബുധനാഴ്ച ആശുപത്രിയില്‍ ഫിസിയോതെറപ്പിക്കു എത്തിയ പെണ്‍കുട്ടിയെ ചികിത്സയ്ക്കിടയില്‍ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് ആരോഗ്യ പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറപ്പിക്ക് എത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകയാണ് ചികിത്സ നടത്തുന്നത്.

ബുധനാഴ്ച എത്തിയപ്പോള്‍ ഇവര്‍ മറ്റൊരാള്‍ക്കു ചികിത്സ നടത്തുകയായിരുന്നു. ജീവനക്കാരനാണ് അന്ന് ചികിത്സ നല്‍കിയത്. ഇതിനിടയില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഇന്നലെ വീണ്ടും പെണ്‍കുട്ടി ചികിത്സയ്‌ക്കെത്തിയപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകയെ സംഭവം അറിയിച്ചു. തുടര്‍ന്നു ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി അടുത്ത കാലത്താണ് മറ്റു ജില്ലയില്‍ നിന്നു ബീച്ച് ആശുപത്രിയില്‍ എത്തിയത്.

Continue Reading

crime

വിമാനയാത്രക്കിടെ നൽകിയ ഭക്ഷണം നിരസിച്ചു; സംശയം തോന്നി യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് കിട്ടിയത് 69 ലക്ഷം രൂപയുടെ സ്വർണം

സ്വർണ്ണ പേസ്റ്റ് നാല് ഓവൽ ക്യാപ്‌സ്യൂളുകളായാണ് ഒളിപ്പിച്ചിരുന്നത്

Published

on

ന്യൂഡൽഹി: വിമാനയാത്രക്കിടെ നൽകിയ ഭക്ഷണം നിരസിച്ച യുവാവിനെ പരിശോധിച്ചപ്പോൾ ശരീരത്തിനുള്ളിൽ നിന്ന് കിട്ടിയത് 69 ലക്ഷം രൂപയുടെ സ്വർണം. യാത്രക്കിടെ പലപ്പോഴായി നൽകിയ പാനീയങ്ങളും ലഘുഭക്ഷണവും നിരസിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ജിദ്ദയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ AI 992 ഫ്ലൈറ്റിലാണ് സംഭവം.

യാത്രക്കാരനെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. അഞ്ചര മണിക്കൂർ യാത്രക്കിടെ എല്ലാ ലഘുഭക്ഷണങ്ങളും നിരസിച്ചതാണ് ഇയാൾക്ക് വിനയായത്. ഫ്ലൈറ്റ് അറ്റൻഡൻ്റ് ഓരോ യാത്രക്കാർക്കും വെള്ളം നൽകിയപ്പോൾ ഇയാൾ ആദ്യം വെള്ളം കുടിക്കാൻ വിസമ്മതിച്ചു. ഇതിനു പിന്നാലെ നൽകിയ എല്ലാ ഭക്ഷണപാനീയങ്ങളും വേണ്ടെന്ന് പറഞ്ഞു. ഇതോടെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഫ്ലൈറ്റ് അറ്റൻഡന്റ് ക്യാപ്റ്റനെ വിവരമറിയിക്കുകയും, എയർ ട്രാഫിക് കൺട്രോൾ വഴി യാത്രക്കാരന്റെ സംശയാസ്പദമായ പെരുമാറ്റം സുരക്ഷാ ഏജൻസികളെ അറിയിക്കുകയും ചെയ്തു.

പിന്നീട്, എയർ ഇന്ത്യ വിമാനം ഡൽഹിയിൽ ഇറങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ സംശയാസ്പ‌ദമായ യാത്രക്കാരനെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്രീൻ കസ്റ്റംസ് ക്ലിയറൻസ് ചാനൽ വഴി കടന്നുപോകാൻ ശ്രമിച്ച ഇയാളെ ചോദ്യം ചെയ്യാൻ തടഞ്ഞു. ചോദ്യം ചെയ്തപ്പോൾ മലാശയത്തിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചു. 69 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ പേസ്റ്റ് നാല് ഓവൽ ക്യാപ്‌സ്യൂളുകളായാണ് ഒളിപ്പിച്ചിരുന്നത്.

എയർ ഇന്ത്യ യാത്രക്കാരനിൽ നിന്ന് 1096.76 ഗ്രാം സ്വർണം കണ്ടെടുത്തതായി ജോയിന്റ് കമ്മീഷണർ (കസ്റ്റംസ്) മോണിക്ക യാദവ് പറഞ്ഞു. ജിദ്ദയിൽ നിന്ന് സ്വർണം കടത്തിയതായി സമ്മതിച്ചതിനെ തുടർന്ന് കസ്റ്റംസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

crime

ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു.

Published

on

അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന് നേരെയായിരുന്നു കല്ലെറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു.

ഡ്രൈവ റിന് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം.60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നു. ഇവർക്കാർക്കും പരുക്കില്ല. കല്ലേറിൽ ബസിന്റെ മുൻ ഭാഗത്തെ ചില്ല് പൂർണമായും തകർന്നു.

അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡ്രൈവർ സലീമിന് ചില്ല് കൈയിൽ തെറിച്ചു വീണ് സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Trending