താമരശ്ശേരി: വാഹനത്തിന്റെ അടിയില്‍ പെട്ട് ഒന്നര വയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ വിനീത്-ദീപ്തി ദമ്പതികളുടെ മകന്‍ ഹൃതിക് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സഹോദരിയെ സ്‌കൂള്‍ നിന്നും കൊണ്ടുവന്ന ഓട്ടോവാന്‍ ആണ് അപകടം വരുത്തിയത്.

സ്‌കൂള്‍ വാഹനം വീട്ടിനു മുന്നിലെത്തിയപ്പോള്‍ ഹൃതിക് മാതാവിനൊപ്പം വാഹനത്തിന്റെ അടുത്തേക്ക് പോയതായിരുന്നു. സഹോദരിയെ പുറത്തിക്കി ഡ്രൈവര്‍ വാഹനം എടുത്തപ്പോള്‍ ഒന്നരവയസ്സുകാന്‍ അതിനടിയില്‍ പെടുകയായിരുന്നു. പിന്നില്‍ ഉണ്ടായിരുന്ന കുട്ടിയെ കാണാതെ ഡ്രൈവര്‍ വാഹനം പിറകോട്ട് എടുക്കുകയായിരുന്നു. വാഹനത്തിന്റെ പിന്നിലായി കുട്ടി എത്തിയത് മാതാവിന്റെ ശ്രദ്ധയിലും പെട്ടിരുന്നില്ല.

കുട്ടിയ ഉടന്‍ താമരശ്ശേരി ഹോസ്പിറ്റല്‍ എത്തിക്കുകയും തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 7 മണിയോടെ കുഞ്ഞ് മരിച്ചത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് മോര്‍ച്ചറിയിലേക്ക് മാറ്റി. വര്‍ഷ, ഹരിഹര്‍ഷ എന്നിവര്‍ സഹോദരങ്ങളാണ്.