ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. പഴയ നോട്ടുകള്‍ നാളെ വരെ മാത്രമേ മാറ്റിയെടുക്കാനാകൂ എന്നാണ് പുതിയ നിയന്ത്രണം.

പമ്പുകളിലും വിമാനടിക്കറ്റിനും പഴയ നോട്ടുകള്‍ നാളെകൂടി ഉപയോഗിക്കാം. നേരത്തെ ഡിസംബര്‍ 15വരെ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയന്ത്രണപ്രകാരം നാളെകൂടി മാത്രമേ നോട്ടുകള്‍ മാറ്റിയെടുക്കാനാകൂ.

അതേസമയം, രാജ്യത്ത് നോട്ട് പ്രതിസന്ധി രൂക്ഷമാവുകാണ്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള ആദ്യ ശമ്പള ദിവസമായ ഇന്ന് ട്രഷറികളിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്.