X
    Categories: gulfNews

പ്രവാസികള്‍ക്കായി വാതില്‍ തുറന്ന് ഒമാന്‍

മസ്‌കത്ത്: ഒമാനില്‍ റസിഡന്‍സ് വിസയുള്ള വിദേശികള്‍ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ മടങ്ങിവരുന്നതിന് അനുമതി. ഇതിനായി ഇനി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അനുമതി ആവശ്യമില്ല. സാധുവായ വിസയുള്ള വിദേശികള്‍ക്ക് മടങ്ങിവരാനാകുമെന്ന് മന്ത്രാലയം അറിയിച്ചു.

ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. തിരികെ വരുന്ന വിദേശികള്‍ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകണം. 14 ദിവസം രാജ്യത്ത് ക്വാറന്റീനില്‍ കഴിയണം എന്നിവയായിരുന്നു നിബന്ധനകള്‍.

നിലവില്‍ രാജ്യത്തേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. നിശ്ചിത തുക ഈടാക്കിയാണ് വിമാന കമ്പനികളും ട്രാവല്‍ ഏജന്‍സികളും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിനല്‍കുന്നത്.

 

web desk 1: